ഭാരവാഹികൾക്ക് സ്വീകരണം
text_fieldsഅൽഐൻ: താനാളൂർ മഹല്ല് ഭാരവാഹികളായ എൻ.കെ. സിദ്ദീഖ് അൻസാരി, പി. ചെറിയ ബാവ, വി.പി. മുഹമ്മദ് അബ്ദുറഹിമാൻ, കെ. ഖാദർ ഹാജി എന്നിവർക്ക് അൽഐൻ ഗോൾഡൻ ഫോർക്കിൽ നടന്ന ‘സ്നേഹസദസ്സ്’ പരിപാടിയിൽ സ്വീകരണം നൽകി.
ഹംസ തറയിൽ അധ്യക്ഷതവഹിച്ചു. എൻ. ജാഫർ ഉദ്ഘാടനം ചെയ്തു. സലീം തടത്തിൽ സ്വാഗതം പറഞ്ഞു. പള്ളി നിർമാണ പുരോഗതി പ്രസിഡന്റ് സിദ്ദീഖ് അൻസാരി വിശദീകരിച്ചു. ചർച്ചകളിൽ പി. കുഞ്ഞുട്ടി, ടി. അബ്ദുസ്സലാം, ഫൈസൽ അൻസാരി, പി. സാജിദ്, സി. ഇസ്മായിൽ, ഷിഹാബ് കക്കോടി, റഫീഖ് കക്കോടി, എൻ. ഇഖ്ബാൽ, പി.എസ് ഷുക്കൂർ, പി. അബ്ദുൽ ജബ്ബാർ, യു. അബ്ദുസ്സത്താർ, യു. സ്വാലിഹ്, വി.പി ഫൈസൽ, ഷൗക്കത്തലി തടത്തിൽ, വി.പി അഷ്റഫ് തുടങ്ങിയവർ പങ്കെടുത്തു. അസ്ലം ചക്കിയത്തിൽ ഗാനം ആലപിച്ചു. ഷമീം നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

