പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് സ്വീകരണം
text_fieldsപാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നൽകിയ സ്വീകരണം
ഷാർജ: ഹ്രസ്വ സന്ദർശനാർഥം യു.എ.ഇയിൽ എത്തിയ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഊഷ്മള സ്വീകരണം നൽകി. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികൾ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, വിവിധ സംഘടന നേതാക്കൾ എന്നിവർ ചേർന്ന് അദ്ദേഹത്തെ വരവേറ്റു. മാനവികതയുടെ സന്ദേശം ഉൾക്കൊണ്ട് ജീവിക്കേണ്ടത് ഓരോരുത്തരുടെയും പ്രഥമ കടമയാണെന്ന് സാദിഖലി ശിഹാബ് തങ്ങൾ ഓർമിപ്പിച്ചു.
വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിർത്തുമ്പോഴും പ്രവാസികളുടെ കൂട്ടായ്മക്കും അവരുടെ ഉന്നമനത്തിനും വേണ്ടി ഒന്നിച്ച് നിൽക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഷാർജ അസോസിയേഷൻ വിദ്യാഭ്യാസ രംഗത്ത് നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച അദ്ദേഹം പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് വേണ്ടി ആരംഭിച്ച സ്കൂൾ അഭിനന്ദനം അർഹിക്കുന്നതുമാണെന്നും കൂട്ടിച്ചേർത്തു.
ഷാർജ ഇന്ത്യൻ അസോസിയേഷന്റെ ഭാവി പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. സ്വീകരണ യോഗത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് നിസാർ തളങ്കര അധ്യക്ഷത വഹിച്ചു. ട്രഷറർ ഷാജി ജോൺ, ജോ.സെക്രട്ടറി ജിബി ബേബി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

