ദുബൈ സഹ്റയിൽ സ്വീകരണം നൽകി
text_fieldsഈജിപ്തിലെ അൽ അസ്ഹർ യൂനിവേഴ്സിറ്റിയിൽനിന്ന് ഒന്നാം റാങ്ക് നേടിയ മോളൂർ മുഹമ്മദ് സ്വാലിഹ് അസ്ഹരിക്ക് ദുബൈ സഹ്റയിൽ നൽകിയ സ്വീകരണം
ദുബൈ: ഈജിപ്തിലെ അൽ അസ്ഹർ യൂനിവേഴ്സിറ്റിയിൽനിന്ന് ഇസ്ലാമിക് ഫിലോസഫി ആൻഡ് തിയോളജിയിൽ ഒന്നാം റാങ്ക് നേടിയ മഅദിൻ അക്കാദമി പൂർവവിദ്യാർഥി മോളൂർ മുഹമ്മദ് സ്വാലിഹ് അസ്ഹരിക്ക് ദുബൈ സഹ്റയിൽ സ്വീകരണം നൽകി. സഹ്റ മാനേജിങ് ഡയറക്ടർ യഹ്യ സഖാഫി ആലപ്പുഴ ഉപഹാരം നൽകി.
ഹാഫിസ് ഇർഫാനി, അഹ്മദ് റാഷിദ് ഇർഫാനി, സുബൈർ അണ്ടോണ, സഹ്റ വിദ്യാർഥികൾ സംബന്ധിച്ചു. അൽ അസ്ഹറിന്റെ ചരിത്രത്തിൽ ആദ്യമായാണ് മലയാളി വിദ്യാർഥി ഒന്നാം റാങ്ക് നേടുന്നത്. ദുബൈ സർക്കാറിന്റെ അന്താരാഷ്ട്ര അറബി വായനമത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും ആദ്യ പത്തിലിടം നേടുകയും ചെയ്തിട്ടുണ്ട് മുഹമ്മദ് സ്വാലിഹ് അസ്ഹരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

