ധനമന്ത്രി കെ.എൻ. ബാലഗോപാലിന് സ്വീകരണം
text_fieldsഓർമ നൽകിയ സ്വീകരണ യോഗത്തിൽ മന്ത്രി കെ.എൻ. ബാലഗോപാൽ സംസാരിക്കുന്നു
ദുബൈ: യു.എ.ഇ സന്ദർശനം നടത്തിയ സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാലിന് ‘ഓർമ’ സ്വീകരണം നൽകി. ഓണവും ക്രിസ്മസും ഈദും ഒന്നിച്ചു ആഘോഷിക്കാൻ സാധിക്കുന്ന ഇന്ത്യയിലെ ഒരേ ഒരു സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
ഡൽഹിയിൽ ഓശാന പ്രദക്ഷിണം അനുവദിക്കാത്ത ഭരണകൂട നിലപാടിനെ പരാമർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വർഷത്തിനുള്ളിൽ അതിദരിദ്രർ ഇല്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓർമ ബാഡ്മിന്റൺ ടൂർണമെന്റ് ബ്രോഷർ പ്രകാശനവും പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഓർമ അംഗം രാജൻ കോട്ടാത്തലക്കുള്ള ഉപഹാര സമർപ്പണവും മന്ത്രി നിർവഹിച്ചു.
ഓർമ വൈസ് പ്രസിഡന്റ് ഡോ. നൗഫൽ പട്ടാമ്പി അധ്യക്ഷത വഹിച്ച സ്വീകരണ യോഗത്തിൽ പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ എൻ.കെ. കുഞ്ഞഹമ്മദ് സംസാരിച്ചു. ഓർമ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ സ്വാഗതവും സെക്രട്ടറി ജിജിത അനിൽ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.