Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമാനുഷിക പരിഗണന കിട്ടി;...

മാനുഷിക പരിഗണന കിട്ടി; അനീഷയും മക്കളും ഷാർജയിലേക്ക്​ പറന്നു

text_fields
bookmark_border
മാനുഷിക പരിഗണന കിട്ടി; അനീഷയും മക്കളും ഷാർജയിലേക്ക്​ പറന്നു
cancel
camera_alt

ഷാർജ വിമാനത്താവളത്തിൽനിന്ന്​ പുറത്തേക്കുവരുന്ന അനീഷയും മക്കളും

മാനുഷിക പരിഗണനക്ക്​ പേരു​കേട്ടവരാണ്​ യു.എ.ഇക്കാർ. അതിനാലാണ്​ ഇന്ത്യയിൽ നിന്ന്​ യാത്ര ചെയ്യാൻ അനുവദിച്ചവരിൽ 'മാനുഷിക പരിഗണന അർഹിക്കുന്നവർ' എന്ന പ്രത്യേക കാറ്റഗറി ഉൾപ്പെടുത്തിയത്​. ഈ വിഭാഗത്തിൽപെടുന്നവർക്ക്​ വാക്​സിനില്ലെങ്കിലും കുഴപ്പമില്ലെന്നാണ്​ അറിയിച്ചിരിക്കുന്നത്​. ഈ ആനുകൂല്യം ഉപയോഗിച്ചാണ്​ തൃശൂർ വടക്കാഞ്ചേരി സ്വദേശി റിഷാദ്​ ഹൈദരലിയുടെ ഭാര്യ അനീഷയും മക്കളായ അർസിനും അർഹാനും എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ എത്തിയത്​. ഇന്ത്യയിൽ നിന്ന്​ വാക്​സിനെടുത്ത അനീഷയെ യാത്രക്ക്​ അനുവദിക്കുകയായിരുന്നു. ഭർത്താവ്​ യു.എ.ഇയിലാണെന്നതും മകൾ പഠിക്കുന്നത്​ ഇവിടെയാണെന്നതും തുണയായി.

ഫെബ്രുവരിയിലാണ്​ ഇവർ നാട്ടിലേക്ക്​ പോയത്​. ആരോഗ്യ കാരണങ്ങളാൽ ആ സമയത്ത്​ വാക്​സിനെടുക്കാൻ കഴിഞ്ഞിരുന്നില്ല. യു.എ.ഇയിലേക്ക്​ യാത്രാനുമതി നൽകിയ വാർത്ത അറിഞ്ഞയുടൻ റിഷാദ്​ ജി.ഡി.ആർ.എഫ്​.എയിലും ഐ.സി.എയിലും അനുമതിക്കായി അപേക്ഷിച്ചിരുന്നു. രണ്ട്​ മണിക്കൂറിനകം ജി.ഡി.ആർ.എഫ്​.എ അനുമതി ലഭിച്ചു. ദുബൈ വിസക്കാർക്ക്​ ഐ.സി.എ അനുമതി ആവശ്യമില്ലെങ്കിലും ഉറപ്പിനായി അതും എടുത്തു. ആദ്യം മറുപടിയൊന്നും ലഭിച്ചില്ല.

വാക്​സിനേഷൻ സർട്ടിഫിക്കറ്റ്​ സമർപ്പിക്കേണ്ട സ്​ഥലത്ത്​ വിശദവിവരങ്ങൾ അടങ്ങിയ കത്തും ഫോ​ട്ടോയും നൽകി. ഇതോടെ ​ഐ.സി.എയുടെ ഗ്രീൻ സിഗ്​നൽ ലഭിച്ചു. വിമാനത്താവളത്തിൽ എത്തിയപ്പോൾ അനുമതി ലഭിക്കുന്ന കാര്യം സംശയമാണെന്ന്​ അധികൃതർ പറഞ്ഞു. എങ്കിലും, കാത്തിരിക്കാൻ അറിയിച്ചു. മകൾ അർസിൻ യു.എ.ഇയിൽ കെ.ജി ടു വിദ്യാർഥിനിയാണെന്നും ഭർത്താവ്​ യു.എ.ഇയിലാണെന്നും ആരോഗ്യപരമായ കാരണങ്ങളാലാണ്​ വാക്​സിനെടുക്കാൻ കഴിയാത്തതെന്നും അധികൃതരെ ബോധിപ്പിച്ചു. തുടർന്ന്​ യാത്രക്ക്​ അനുമതി നൽകുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Received humane considerationAnisha and her children flew to Sharjah
Next Story