മൂന്നുമാസം ഷാർജയിലെ റിയൽ എസ്റ്റേറ്റിൽ മുന്നേറ്റം
text_fieldsഷാർജ: 2026ലെ ആദ്യ പാദത്തിൽ ഷാർജയിലെ റിയൽ എസ്റ്റേറ്റ് മേഖല ശക്തമായ വളർച്ച കൈവരിച്ചു. ആകെ ഇടപാട് മൂല്യം 18.5 ശതകോടി ദിർഹമായാണ് ഉയർന്നിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ 13.2 ശതകോടി ദിർഹമുമായി താരതമ്യം ചെയ്യുമ്പോൾ 40.7 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഈ കാലയളവിലെ ആകെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ 29,235 ആണ്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 18.9 ശതമാനം വർധനവാണെന്നും ഷാർജ റിയൽഎസ്റ്റേറ്റ് രജിസ്ട്രേഷൻ വകുപ്പ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഡിജിറ്റൽ സേവനങ്ങളും സ്മാർട്ട് സംവിധാനങ്ങളും ഇടപാടുകൾ വേഗത്തിലാക്കുകയും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കി. ആദ്യ പാദത്തിൽ താമസ, വാണിജ്യ, വ്യവസായ മേഖലകളിലായി 7 പുതിയ പദ്ധതികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വിദേശികൾക്കും ജി.സി.സി പൗരന്മാർക്കും സ്വത്ത് സ്വന്തമാക്കാൻ അനുമതി ലഭിച്ച പദ്ധതികളുടെ എണ്ണം 47 ആയിട്ടുണ്ട്. നിക്ഷേപകരുടെ വൈവിധ്യം വർധിച്ച് 113 രാജ്യങ്ങളിൽ നിന്നുള്ളവർ ഷാർജയിൽ നിക്ഷേപം നടത്തി. യു.എ.ഇ പൗരന്മാർ 9 ശതകോടി ദിർഹം, ജി.സി.സി പൗരന്മാർ 80 കോടി, അറബ് രാജ്യക്കാർ 3.4 ശതകോടി, മറ്റ് രാജ്യക്കാരിൽ നിന്ന് 5.3 ശതകോടി എന്നിങ്ങനെ നിക്ഷേപം ഉണ്ടായതായി റിപ്പോർട്ടിൽ പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

