വായനയുടെ നിറവില്‍ ഗള്‍ഫ് ഏഷ്യന്‍ സ്കൂള്‍
text_fieldsഷാര്‍ജ: ലോക വായന വര്‍ഷത്തിന്‍െറ ഭാഗമായി ഷാര്‍ജ ഗള്‍ഫ് ഏഷ്യന്‍ ഇംഗ്ളീഷ് സ്കൂള്‍ പുസ്തക വായന സംഘടിപ്പിച്ചു. 3800 കുട്ടികളും 121 അധ്യാപകരും പങ്കെടുത്ത പുസ്തക വായന ശ്രദ്ധേയമായിരുന്നു. ജൂലിയ സാര്‍കോണിന്‍െറ 'ദി ബിയര്‍ എയ്റ്റ് യുവര്‍ സാന്‍വിച്ച്' എന്ന പുസ്തകമാണ് വിദ്യാര്‍ഥികളും അധ്യാപകരും വായനക്കായി തെരഞ്ഞെടുത്തത്. റീഡിംഗ് എന്ന ഇംഗ്ളീഷ് വാക്കിന്‍െറ അക്ഷരക്രമത്തില്‍ വിദ്യാര്‍ഥികള്‍ സ്കൂള്‍ മൈതാനത്ത് അണിനിരന്നതും ഏറെ ആകര്‍ഷകമായി. ജൂലിയ സാര്‍കോണിന്‍െറ 'ദി ബിയര്‍ എയ്റ്റ് യുവര്‍ സാന്‍വിച്ച് എന്ന പുസ്തകം ധാരാളം പേര്‍ വായിച്ചതിനുള്ള അംഗികാരമായി ഗിന്നസ് വേള്‍ഡ് റെക്കോഡ്സില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. യു.എ.ഇയിലെ ഹെലന്‍ ഓഗ്രാഡി അക്കാദമി മുന്‍കൈ എടുത്ത് നടത്തുന്ന വായനയിലെ റെക്കോഡിലേക്ക് ഗള്‍ഫ് ഏഷ്യന്‍ സ്കൂളിനും അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സ്കൂള്‍ അധികൃതര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
