Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലോ​ക്​​ഡൗ​ണി​നെ...

ലോ​ക്​​ഡൗ​ണി​നെ തു​ട​ർ​ന്ന്​ റ​ദ്ദാ​ക്കി​യ​ വി​സ​ക​ൾ വീ​ണ്ടും അ​നു​വ​ദി​ച്ചു​തു​ട​ങ്ങി

text_fields
bookmark_border
ലോ​ക്​​ഡൗ​ണി​നെ തു​ട​ർ​ന്ന്​ റ​ദ്ദാ​ക്കി​യ​ വി​സ​ക​ൾ വീ​ണ്ടും അ​നു​വ​ദി​ച്ചു​തു​ട​ങ്ങി
cancel

ദു​ബൈ: ലോ​ക്​​ഡൗ​ണി​നെ തു​ട​ർ​ന്ന്​ യു.​എ.​ഇ​യി​ലേ​ക്കു​ള്ള യാ​ത്ര മു​ട​ങ്ങി​യ​വ​രു​ടെ വി​സ​ക​ൾ വീ​ണ്ടും ആ​ക്​​ടി​വാ​യി തു​ട​ങ്ങി. മാ​ർ​ച്ച്​ പ​കു​തി​യോ​ടെ വി​മാ​ന​വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ റ​ദ്ദാ​ക്ക​പ്പെ​ട്ട വി​സ​ക​ളാ​ണ്​ ബു​ധ​നാ​ഴ്​​ച മു​ത​ൽ ആ​ക്​​ടി​വാ​യി തു​ട​ങ്ങി​യ​ത്. ഇ​ത്ത​ര​ക്കാ​ർ ന​വം​ബ​ർ ഒ​ന്നി​നു​മു​മ്പ്​​ യു.​എ.​ഇ​യി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ന്നാ​ണ്​ യാ​ത്ര​ക്കാ​ർ​ക്ക്​ വി​വ​രം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. റെ​സി​ഡ​ൻ​റ്​ വി​സ​യും സ​ന്ദ​ർ​ശ​ക വി​സ​യും ആ​ക്​​ടി​വാ​കു​ന്നു​ണ്ട്.

ദു​ബൈ വി​സ​ക​ൾ​ക്കാ​ണ്​ ഇ​പ്പോ​ൾ അ​നു​മ​തി ല​ഭി​ച്ച​ത്. മ​റ്റ്​ എ​മി​റേ​റ്റു​ക​ളി​ലെ വി​സ​ക​ൾ​ക്കും ഉ​ട​ൻ അ​നു​മ​തി ല​ഭി​ക്കു​മെ​ന്ന്​ ക​രു​തു​ന്നു. മാ​ർ​ച്ച്​ അ​വ​സാ​​ന​ത്തോ​ടെ യു.​എ.​ഇ​യി​ലെ​ത്തു​ന്ന​തി​ന്​ വി​സ എ​ടു​ത്ത പ​ല​രു​ടെ​യും യാ​ത്ര വി​മാ​ന​വി​ല​ക്കി​നെ തു​ട​ർ​ന്ന്​ മു​ട​ങ്ങി​യി​രു​ന്നു. പ​ണം മു​ട​ക്കി​യെ​ടു​ത്ത വി​സ ആ​ക്​​ടി​വാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന്​ കാ​ത്തി​രി​പ്പി​ലാ​യി​രു​ന്നു ഇ​വ​ർ. എ​ല്ലാ വി​സ​ക്കാ​ർ​ക്കും യു.​എ.​ഇ​യി​ലേ​ക്ക്​ വ​രു​ന്ന​തി​ന്​ ഇ​ൻ​ഷു​റ​ൻ​സ്​ നി​ർ​ബ​ന്ധ​മാ​ണ്.

നേ​ര​ത്തേ റെ​സി​ഡ​ൻ​റ്​ വി​സ​ക്കാ​ർ​ക്ക്​ മാ​ത്ര​മാ​യി​രു​ന്നു ഇ​ൻ​ഷു​റ​ൻ​സ്​ ആ​വ​ശ്യ​മാ​യി വ​ന്നി​രു​ന്ന​ത്. എ​ന്നാ​ൽ, കോ​വി​ഡി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ന്ദ​ർ​ശ​ക വി​സ​ക്കാ​ർ​ക്കും ഇ​ൻ​ഷു​റ​ൻ​സ്​ നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newslockdowgulf newsvisas issued
Next Story