ആറ് മാസത്തിൽ കൂടുതൽ നാട്ടിൽ തങ്ങിയ യു.എ.ഇ വിസക്കാർക്ക് റി എൻട്രി പെർമിറ്റ്
text_fieldsദുബൈ: ആറ് മാസത്തിൽ കൂടുതൽ യു.എ.ഇയുടെ പുറത്ത് തങ്ങിയ റസിഡന്‍റ് വിസക്കാർക്ക് റി എൻട്രി പെർമിറ്റ് അനുവദിച്ച് യു.എ.ഇ. ഇതോടെ, ആറ് മാസത്തിൽ കൂടുതൽ നാട്ടിൽ തങ്ങിയതിന്‍റെ പേരിൽ വിസ റദ്ദായവർക്ക് വീണ്ടും അതേ വിസയിൽ രാജ്യത്തെത്താൻ കഴിയും. ഇത് സംബന്ധിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ് (ഐ.സി.പി) നിർദേശം പുറത്തിറക്കി. https://smartservices.icp.gov.ae/echannels/web/client/guest/index.html#/dashboard എന്ന ലിങ്ക് വഴി റി എൻട്രിക്ക് അപേക്ഷിക്കാം.
യു.എ.ഇ റസിഡന്‍റ് വിസയുള്ളവർ ആറ് മാസത്തിനിടയിൽ രാജ്യത്ത് പ്രവേശിക്കണമെന്നാണ് നിയമം. അല്ലാത്തപക്ഷം വിസ റദ്ദാവും. ഇങ്ങനെ വിസ റദ്ദാവുന്നവർക്ക് ആശ്വാസമാണ് പുതിയ നിർദേശം. റി എൻട്രി അനുമതി ലഭിച്ച് 30 ദിവസത്തിനകം യു.എ.ഇയിൽ പ്രവേശിച്ചിരിക്കണം. യു.എ.ഇയുടെ പുറത്ത് നിന്നായിരിക്കണം അപേക്ഷ സമർപ്പിക്കേണ്ടത്.
പുറത്തുനിന്ന ഓരോ 30 ദിവസത്തിനും 100 ദിർഹം പിഴ നൽകണം. ഇതിന് പുറമെ ഐ.സി.പിയുടെ നിരക്കായ 150 ദിർഹമും ഫീസായി അടക്കണം. അപേക്ഷ നിരസിച്ചാൽ 800 ദിർഹം തിരികെ ലഭിക്കും. രാജ്യത്തിന് പുറത്ത് താമസിക്കാനിടയായതിന്‍റെ കാരണവും വ്യക്തമാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

