Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right'ന​ക്ഷ​ത്ര​ങ്ങ​ള്‍' ...

'ന​ക്ഷ​ത്ര​ങ്ങ​ള്‍' പെ​യ്തി​റ​ങ്ങു​ന്ന റാ​സ​ല്‍ഖൈ​മ

text_fields
bookmark_border
ന​ക്ഷ​ത്ര​ങ്ങ​ള്‍  പെ​യ്തി​റ​ങ്ങു​ന്ന റാ​സ​ല്‍ഖൈ​മ
cancel
Listen to this Article

20 വ​ര്‍ഷം മു​ൻ​പാ​ണ് ഒ​രു ഇ​ന്ത്യ​ന്‍ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​ന് ആ​ദ്യ​മാ​യി റാ​സ​ല്‍ഖൈ​മ വേ​ദി​യാ​യ​ത്. അ​മി​താ​ഭ് ബ​ച്ച​ന്‍, ജാ​ക്കി ഷ​റോ​ഫ്, സീ​ന​ത്ത് അ​മ​ന്‍, പ​ത്മ ല​ക്ഷ്മി എ​ന്നി​വ​ര്‍ അ​ഭി​ന​യി​ച്ച 'ഭൂം' ​ആ​യി​രു​ന്നു ചി​ത്രം. റാ​ക് ഫി​ഷ് മാ​ര്‍ക്ക​റ്റ്, എ​യ​ര്‍പോ​ര്‍ട്ട് തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു പ്ര​ധാ​ന ചി​ത്രീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍. അ​മി​താ​ഭി​നെ കാ​ണാ​ന്‍ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് അ​ന്ന് ഷൂ​ട്ടിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ല്‍ ത​ടി​ച്ചു കൂ​ടി​യ​ത്. മൂ​ന്ന് വ​ര്‍ഷ​ങ്ങ​ള്‍ക്ക് ശേ​ഷം ഇ​ന്ത്യ​യി​ലും യു.​എ.​ഇ​യി​ലു​മാ​യി ചി​ത്രീ​ക​രി​ച്ച 'ദീ​വാ​നെ ഹോ​ഗ​യെ പാ​ഗ​ലി'​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നും റാ​സ​ല്‍ഖൈ​മ വേ​ദി​യാ​യി.

ഓം​പു​രി, സു​നി​ല്‍ ഷെ​ട്ടി, അ​ക്ഷ​യ്കു​മാ​ര്‍ തു​ട​ങ്ങി​യ​വ​രാ​യി​രു​ന്നു അ​ഭി​നേ​താ​ക്ക​ള്‍. മ​ണ​ല്‍ക്കാ​ടു​ക​ളാ​ല്‍ ചു​റ്റ​പ്പെ​ട്ട പ​ര​ന്ന ഭൂ​മി, ഹ​രി​ത ഭം​ഗി, മ​ല​നി​ര​ക​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ സ​വി​ശേ​ഷ​മാ​യ സം​യോ​ജ​ന​മാ​ണ് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​ന് റാ​സ​ല്‍ഖൈ​മ​യി​ലേ​ക്ക് ത​ങ്ങ​ളെ ആ​ക​ര്‍ഷി​ച്ച​തെ​ന്ന് നി​ര്‍മാ​താ​വ് ഫി​റോ​സ് നാ​ജി​ദ് വ​ല്ല​ല്‍ അ​ന്ന് പ​റ​ഞ്ഞു. ദു​ബൈ​യി​ലും റാ​ക് അ​വാ​ഫി​യും കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു അ​ന്ന് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം. 2016ല്‍ ​അ​ക്ഷ​യ് കു​മാ​റി​ന്‍റെ 'എ​യ​ര്‍ ലി​ഫ്റ്റ്' ചി​ത്രീ​ക​ര​ണ​ത്തി​നും റാ​സ​ല്‍ഖൈ​മ വേ​ദി​യാ​യി. ബോ​ളി​വു​ഡി​ന്‍റെ ചു​വ​ടു പി​ടി​ച്ച് മോ​ളി​വു​ഡി​നും പ്രി​യ കേ​ന്ദ്ര​മാ​ണ് ഇ​പ്പോ​ള്‍ റാ​സ​ല്‍ഖൈ​മ.

ഹി​റ്റു​ക​ളി​ലി​ടം പി​ടി​ച്ച 'ടേ​ക്ക് ഓ​ഫി'​ന്‍റെ പ്ര​ധാ​ന ചി​ത്രീ​ക​ര​ണ​ങ്ങ​ള്‍ ന​ട​ന്ന​ത് റാ​ക് അ​ല്‍ ജ​സീ​റ അ​ല്‍ ഹം​റ​യി​ലാ​യി​രു​ന്നു. അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യ ലാ​ല്‍ ജോ​സ് ചി​ത്ര​മാ​യ 'മ്യാ​വൂ'​വി​ല്‍ സൗ​ബി​ന്‍ ഷാ​ഹി​റി​നൊ​പ്പം റാ​സ​ല്‍ഖൈ​മ​യി​ലെ മ​ല​യാ​ളി പ്ര​വാ​സി​ക​ളും മു​ഖം കാ​ണി​ച്ചി​രു​ന്നു. 'കു​റു​പ്പി'​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​ന് ദു​ല്‍ഖ​ര്‍ സ​ല്‍മാ​ന്‍ റാ​സ​ല്‍ഖൈ​മ​യി​ല​ത്തെി​യി​രു​ന്നു. മ​ഞ്ജു​വാ​ര്യ​ര്‍ കേ​ന്ദ്ര ക​ഥാ പാ​ത്ര​മാ​യ​ത്തെു​ന്ന 'ആ​യി​ശ'​യു​ടെ ചി​ത്രീ​ക​ര​ണം അ​ടു​ത്തി​ടെ​യാ​ണ് റാ​സ​ല്‍ഖൈ​മ​യി​ല്‍ പു​രോ​ഗ​മി​ച്ച​ത്. പ്ര​വാ​സി​ക​ളു​ടെ മു​ന്‍കൈ​യി​ല്‍ ഇ​റ​ങ്ങു​ന്ന ഫേ​സ് ഓ​ഫ് ഫേ​സി​ന്‍റെ ഷൂ​ട്ടിം​ഗും അ​ടു​ത്തി​ടെ ക​ഴി​ഞ്ഞി​രു​ന്നു. സ​ലാം ബാ​പ്പു തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും നി​ര്‍വ​ഹി​ക്കു​ന്ന 'ആ​യി​ര​ത്തി​യൊ​ന്നാം രാ​വി'​ന്‍റെ ചി​ത്രീ​ക​ര​ണം റാ​സ​ല്‍ഖൈ​മ​യി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഷൈ​ന്‍ നി​ഗ​മി​നൊ​പ്പം സോ​ഷ്യ​ല്‍ മീ​ഡി​യ സെ​ലി​ബ്രി​റ്റി ജു​മാ​നാ ഖാ​നാ​ണ് ചി​ത്ര​ത്തി​ല്‍ നാ​യി​ക. സൗ​ബി​ന്‍ ഷാ​ഹി​ര്‍, ര​ഞ്ജി പ​ണി​ക്ക​ര്‍, ജോ​യ് മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ക്കൊ​പ്പം യു.​എ.​ഇ​യി​ലെ നി​ര​വ​ധി ക​ലാ​കാ​ര​ന്മാ​രും അ​ണി​നി​ര​ക്കു​ന്നു. ശ്യാം​കു​മാ​ര്‍ എ​സ്, സി​നോ ജോ​ണ്‍ തോ​മ​സ്, ശ​രീ​ഫ് എം.​പി എ​ന്നി​വ​ര്‍ നി​ര്‍മാ​താ​ക്ക​ളാ​യ ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ര്‍ത്ത​ക​രാ​യി അ​ബ്ദു​ല്‍ വ​ഹാ​ബ് (സം​ഗീ​ത സം​വി​ധാ​നം), വി​ഷ്ണു ത​ണ്ടാ​ശ്ശേ​രി (ഛായാ​ഗ്ര​ഹ​ണം), ര​ഞ്ജ​ന്‍ എ​ബ്ര​ഹാം, സു​രേ​ഷ് കൊ​ല്ലം, ജി​തേ​ഷ് പൊ​യ്യ, ഇ​ര്‍ഷാ​ദ് ചെ​റു​കു​ന്ന്, ശ്രീ​കു​മാ​ര്‍ ചെ​ന്നി​ത്ത​ല തു​ട​ങ്ങി​യ​വ​ര്‍ പ്ര​വ​ര്‍ത്തി​ക്കു​ന്നു. അ​റ​ബ് ലോ​ക​ത്ത് ശ്ര​ദ്ധ നേ​ടി​യ 'ഡി​ജി​ന്‍', 'ദി ​അം​ബു​ഷ്', 'സ​ബീ​ല്‍' തു​ട​ങ്ങി​യ​വ​യു​ടെ ചി​ത്രീ​ക​ര​ണ​വും റാ​സ​ല്‍ഖൈ​മ​യി​ലാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rakRaz al khaima
Next Story