Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2019 10:36 AM IST Updated On
date_range 27 Jun 2019 12:25 PM ISTറാസൽഖൈമ മീഡിയാ സോണിന് മികച്ച മുന്നേറ്റം
text_fieldsbookmark_border
camera_alt????????? ?????????? ??.??.?? ????? ?????????, ???????? ???????? ????????? ????????????? ???????? ????????????? ???????? ??? ??????? ?????????? ????????? ?????????????????
ദുബൈ: മീഡിയാ ലൈസൻസിങിൽ റാസൽഖൈമ മീഡിയാ സോണിന് വൻ കുതിപ്പ്. ഒരു വർഷം കൊണ്ട് 177 ശതമ ാനം വർധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മെയ് മാസം 130 കമ്പനികളാണ് റാകെസ് മീഡിയാ സേ ാണിൽ രജിസ്റ്റർ ചെയ്തിരുന്നത്.
നിലവിൽ അവയുടെ എണ്ണം 360 ആയി ഉയർന്നുവെന്ന് റാകെ സ് ഗ്രൂപ്പ് സി.ഇ.ഒ റാമി ജല്ലാദ് ദുബൈയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇവയിൽ 150 എണ്ണം കമ്പനികളാണ് മറ്റുള്ളവ ഫ്രീലാൻസ് മാധ്യമ പ്രവർത്തകരും.
ഏറ്റവും ചുരുങ്ങിയ ചിലവ്, സുഗമമായ നടപടിക്രമങ്ങൾ, റാസൽഖൈമയുടെ സൗഹൃദ പ്രകൃതി എന്നിവയെല്ലാം തങ്ങളുടെ മീഡിയാ സോണിനെ വേറിട്ടതാക്കുന്നുവെന്ന് ജല്ലാദ് പറഞ്ഞു. നിലവിൽ അന്താരാഷ്ട്ര ടി.വി ചാനലുകൾ ഇവിടെ നിന്ന് ഒാപ്പറേറ്റ് ചെയ്യുന്നില്ല. നിരവധി റേഡിയോ ചാനലുകൾ, അച്ചടി മാധ്യമങ്ങൾ, സമൂഹ മാധ്യമ ഇൻഫ്ലുവൻസർമാർ, ഇവൻറ് മാനേജ്മെൻറ് കമ്പനികൾ എന്നിവയുടെയെല്ലാം ഇഷ്ട കേന്ദ്രമായി മാറിക്കഴിഞ്ഞു. നവ മാധ്യമങ്ങളുടെ വർച്ചക്ക് ഉതകും വിധമുള്ള വിപുല സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.
നാഷനൽ മീഡിയാ കൗൺസിലിനു കീഴിൽ 500 കമ്പനികളും പ്ലാറ്റ്ഫോമുകളും സോഷ്യൽ മീഡിയാ ഇൻഫ്ലൂവൻസർ ലൈസൻസ് നേടിയതായി മീഡിയാ ലൈസൻസിങ് വിഭാഗം ഡയറക്ടർ നാസ്സർ അൽ തമീമി പറഞ്ഞു. ഏകദേശം 15000 ആളുകൾ ഇൗ ലൈസൻസിനു കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
മികവുറ്റ സൗകര്യങ്ങളും ഏറെ ലഘുവായ നിയമങ്ങളും അന്താരാഷ്ട്ര^പ്രാദേശിക മാധ്യമങ്ങൾക്ക് യു.എ.ഇ മാധ്യമ ഫ്രീ സോണുകൾ ഏറെ പ്രിയപ്പെട്ടതാക്കി മാറ്റുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story