Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാ​ക്സ് സ്കോ​ളേ​ഴ്സ്...

റാ​ക്സ് സ്കോ​ളേ​ഴ്സ് സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് വി​ന്റ​ർ ക്യാ​മ്പ്

text_fields
bookmark_border
റാ​ക്സ് സ്കോ​ളേ​ഴ്സ് സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് വി​ന്റ​ർ ക്യാ​മ്പ്
cancel
camera_alt

റാ​ക് സ്കോ​ളേ​ഴ്സ് സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ് സം​ഘ​ടി​പ്പി​ച്ച

വി​ന്‍റ​ര്‍ ക്യാ​മ്പ് പ​രി​പാ​ടി

റാ​സ​ൽ​ഖൈ​മ: സ്കോ​ളേ​ഴ്സ് ഇ​ന്ത്യ​ൻ സ്കൂ​ൾ സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഏ​ക​ദി​ന വി​ന്റ​ർ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഹ​മീ​ദ് അ​ലി യ​ഹ്​​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഹ​ബീ​ബ് മു​ണ്ടോ​ൾ, പി.​ടി.​സി പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ്‌ ഖ​മ​റു​സ്സ​മാ​ന്‍, അ​സി. മാ​നേ​ജ​ർ ശ്യാ​മ​ള പ്ര​സാ​ദ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ എം. ​പ്രീ​ത തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

സ്കൗ​ട്ട് മാ​സ്റ്റ​ർ റി​ജി​ൻ, ഗീ​ത തു​ട​ങ്ങി​യ​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി. വ്യ​ക്തി​ഗ​ത വി​ക​സ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ക്ലാ​സു​ക​ൾ, പ്ര​ഥ​മ ശു​ശ്രൂ​ഷ ക്ലാ​സ്, ട്ര​ഷ​ർ ഹ​ണ്ട് തു​ട​ങ്ങി​യ​വ​ക്ക് പു​റ​മേ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​വി​രു​ന്നും ഏ​റെ ആ​ക​ർ​ഷ​ക​മാ​യി. ക്യാ​മ്പി​നോ​ട​നു​ബ​ന്ധി​ച്ച് റാ​സ​ൽ​ഖൈ​മ​യി​ലെ വി​വി​ധ മാ​ളു​ക​ളി​ൽ കു​ട്ടി​ക​ൾ ന​ട​ത്തി​യ പ്ലാ​സ്റ്റി​ക് വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം പൊ​തു​ജ​ന ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ras Al khaimah
News Summary - Rax Scholars Scouts and Guides Winter Camp
Next Story