Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightരാവണേശ്വരം വെൽഫെയർ...

രാവണേശ്വരം വെൽഫെയർ അസോസിയേഷൻ സ്പോർട്സ് മീറ്റ്​

text_fields
bookmark_border
രാവണേശ്വരം വെൽഫെയർ അസോസിയേഷൻ സ്പോർട്സ് മീറ്റ്​
cancel
camera_alt

രാവണേശ്വരം വെൽഫെയർ അസോസിയേഷൻ സ്പോർട്സ് മീറ്റിൽ പ​ങ്കെടുത്തവർ

ദുബൈ: രാവണേശ്വരം വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച സ്പോർട്സ് മീറ്റ് സീസൺ–2ന്‍റെ കൊട്ടിക്കലാശം മെയ് 31ന് ദുബൈയിലെ വുഡ്‌ലൈൻ പാർക്ക് സ്കൂളിൽ നടന്നു. ഫുട്ബാൾ, വടംവലി മത്സരങ്ങളോടെയാണ് കായികമേളക്ക്​ സമാപനമായത്. തുടർന്ന് നടന്ന സമാപന സമ്മേളനത്തിൽ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം അസോസിയേഷൻ സെക്രട്ടറി ശ്രീനാഥ് തണ്ണോട്ട് നിർവഹിച്ചു. ചെയർമാൻ സുനിൽ വെങ്ങ്‌ചേരി അധ്യക്ഷത വഹിച്ചു.

സ്പോർട്സ് മീറ്റ് കൺവീനർ പ്രിയേഷ് മാക്കി സ്വാഗതവും ഫിനാൻസ് കൺവീനർ സജിത്ത് തണ്ണോട്ട് നന്ദിയും പറഞ്ഞു. കെ.പി. മുരളിരാജ്, ബാലകൃഷ്ണൻ കൂട്ടാക്കനി, രാജേഷ് രാമഗിരി എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports meetwelfare associationgulf
News Summary - Ravaneswaram Welfare Association Sports Meet
Next Story