Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപുസ്​തകങ്ങൾക്കും...

പുസ്​തകങ്ങൾക്കും വിഡിയോകൾക്കും ഗെയിമുകൾക്കും റേറ്റിങ്​ സംവിധാനം

text_fields
bookmark_border
പുസ്​തകങ്ങൾക്കും വിഡിയോകൾക്കും ഗെയിമുകൾക്കും റേറ്റിങ്​ സംവിധാനം
cancel

അബൂദബി: ചലച്ചിത്രങ്ങൾ, പുസ്​തകങ്ങൾ, വിഡിയോകൾ, ഇലക്​ട്രോണിക്​സ്​ ഗെയിമുകൾ എന്നിവക്ക്​ ഉപഭോക്​താക്കളുടെ പ്രായത്തി​​​െൻറ അടിസ്​ഥാനത്തിൽ റേറ്റിങ്​ സംവിധാനം. അനുയോജ്യമല്ലാത്തതും ദ്രോഹകരവുമായ കലാസൃഷ്​ടികളിൽനിന്ന്​ കുട്ടികളെ പരിരക്ഷിക്കുകയും യു.എ.ഇ സമൂഹത്തി​​​െൻറ മൂല്യങ്ങളും സാംസ്​കാരിക പൈതൃകവും സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യ​ത്തോടെ അബൂദബി നാഷനൽ മീഡിയ കൗൺസിലാണ്​ (എൻ.എം.സി) ചൊവ്വാഴ്​ച റേറ്റിങ്​ സംവിധാനം പ്രഖ്യാപിച്ചത്​.ഇതു പ്രകാരം ചലച്ചിത്രങ്ങൾ, പുസ്​തകങ്ങൾ, വിഡിയോകൾ, ഇലക്​ട്രോണിക്​സ്​ ഗെയിമുകൾ മറ്റു മാധ്യമ ഉള്ളടക്കങ്ങൾ എന്നിവയിൽ ഇനി മുതൽ റേറ്റിങ്​ പ്രദർശിപ്പിച്ചിരിക്കണം.

പൊതുവായി എല്ലാവർക്കും വീക്ഷിക്കാവുന്ന ചലച്ചിത്രങ്ങൾക്കും വിഡിയോകൾക്കും ‘ജി’ റേറ്റിങ്​ ആണ്​ നൽകുക. പി.ജി, പി.ജി^13, പി.ജി^15, പി.ജി^15+, പി.ജി^18+ എന്നിവയാണ്​ മറ്റു റേറ്റിങ്ങുകൾ. എക്​സ്​ബോക്​സ്​, പ്ലേ സ്​റ്റേഷൻ, നിൻറ​േൻാ, പേഴ്​സനൽ കമ്പ്യൂട്ടർ, ഒാൺലൈൻ പ്ലാറ്റ്​ഫോം, മൊബൈൽ ഫോൺ എന്നിവയിലെ വിഡിയോ ഗെിമുകൾക്കെല്ലാം റേറ്റിങ്​ പ്രദർശിപ്പിക്കണം. 3, 7, 12, 16, 18, 21 എന്നിവ കൂടി ഉൾക്കൊള്ളുന്നതാണ്​ വീഡിയോ ഗെയിം റേറ്റുകൾ.
പുസ്​തകങ്ങൾ, കോമിക്​ പുസ്​തകങ്ങൾ, നോവലുകൾ എന്നിവ എല്ലാ പ്രായക്കാർക്കും വായിക്കാവുന്നതാണെങ്കിൽ ‘ഇ’ എന്നാണ്​ രേഖപ്പെടുത്തേണ്ടത്​. 3^5, 6^9, 10^12, 13+, 17+, 21+ എന്നിവയാണ്​ ഇവയുടെ മറ്റു റേറ്റിങ്ങുകൾ. 

തിയറ്ററുകൾ, പൊതു വായനശാലകൾ, ഷോപ്പിങ്​ മാളുകൾ എന്നിവിടങ്ങളിൽ എൻ.എം.സി ഇൗ സംവിധാനം നേരത്തെ കൊണ്ടുവന്നിട്ടുണ്ട്​. പ്രായത്തിന്​ അനുസരിച്ച വർഗീകരണ സംവിധാനത്തെ കുറിച്ച്​ മാധ്യമ കമ്പനികൾക്കും ജീവനക്കാർക്കും ​കൗൺസിൽ ബോധവത്​കരണം നടത്തിവരികയാണ്​.സന്തുലിതത്വവും ഉത്തരവാദിത്തവുമുള്ള മാധ്യമ ഉള്ളടക്കം ഉറപ്പുവരുത്തുന്നതിന​ും സമൂഹത്തിലെ വ്യത്യസ്​ത വിഭാഗങ്ങളെ സൃഷ്​ടികളുടെ ദോഷഫലങ്ങളിൽനിന്ന്​ സംരക്ഷിക്കാനും ഇൗ നടപടി മൂലം സാധിക്കുമെന്ന്​ എം.എം.സിയിലെ മാധ്യമവിഭാഗ എക്​സിക്യൂട്ടീവ്​ ഡയറക്​ടർ ഡോ. റാശിദ്​ ആൽ നു​െഎമി പറഞ്ഞു. രാജ്യത്ത്​ മാധ്യമ ലൈസ​ൻസോടു കൂടി പ്രവർത്തിക്കുന്നവർ തങ്ങളുടെ പ്രസിദ്ധീകരണങ്ങളിലെ ഉള്ളടക്കങ്ങൾ സമൂഹത്തി​​​െൻറ മൂല്യത്തിന്​ അനുയോജ്യമാണെന്ന്​ ഉറപ്പുവരുത്തുന്ന പ്രത്യേക അടയാളങ്ങളിലൂടെ തരംതിരിക്കണം. പ്രായത്തിന്​ അനുചിതമായ ഉള്ളടക്കങ്ങളിൽനിന്ന്​ കുട്ടികളെയും യുവാക്കളെയും സംരക്ഷിക്കുകയും ശരിയായവ തെരഞ്ഞെടുക്കാൻ അവരെ സഹായിക്കുകയുമാണ്​ സംവിധാനത്തി​​​െൻറ പ്രധാന ലക്ഷ്യമെന്ന്​ ഡോ.  റാശിദ്​ ആൽ നു​െഎമി വ്യക്​തമാക്കി. മാധ്യമങ്ങൾക്കിടയിൽ ഇൗ വർഗീകരണ സംവിധാനത്തെ കുറിച്ച്​ ബോധവത്​കരണം നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsrating system-gulf news
News Summary - rating system- uae gulf news
Next Story