ദുബൈയിൽ എലിക്കെണിയും ഇനി ഹൈടെക്
text_fieldsദുബൈ: എലിയെപ്പിടിക്കാൻ സ്മാർട്ട് കെണിയൊരുക്കി ദുബൈ മുനിസിപ്പാലിറ്റി. ഒരേ സമയം 20 എലികളെ വരെ പിടികൂടാൻ സൗകര്യമുള്ള ഹൈടെക് കെണിയാണ് നഗരസഭയുടെ പെസ്റ്റ് കൺട്രോൾ വിഭാഗം ഒരുക്കിയിരിക്കുന്നത്. കെണിവെച്ച സ്ഥലത്ത് എലിയോ പെരുച്ചാഴിയോ മറ്റു ക്ഷുദ്രജീവികളോ വന്നാലുടൻ പെസ്റ്റ് കൺട്രോൾ വിഭാഗത്തിലേക്ക് സന്ദേശമെത്തുമെന്ന് വിഭാഗം മേധാവി ഹിഷാം അബ്ദുൽ റഹ്മാൻ പറഞ്ഞു. ഏതു കെണിയിലാണ് ജീവികൾ പ്രവേശിച്ചതെന്നും എത്രയെണ്ണം കുടുങ്ങിയെന്നും ഇതിൽ നിന്ന് വ്യക്തമാവും. ചത്ത എലികളെ യഥാസമയം നീക്കം ചെയ്യുന്നതിനും ഇതുമൂലം കഴിയും.വൈദ്യുതി ആഘാതത്തിലാണ് ഇവയെ കൊല്ലുക.
സ്മാർട്ട് സംവിധാനം ഏർപ്പെടുത്തുന്നതോടെ എലി നശീകരണത്തിന് ചെലവും സമയവും കുറച്ച് മതിയാവും. പരിസ്ഥിതിയും വിളയും സംരക്ഷിക്കാനും വ്യവസായ^വാണിജ്യ വിനോദ സഞ്ചാര മേഖലകളെ ക്ഷുദ്രജീവി സാന്നിധ്യത്തിൽ നിന്ന് മുക്തമാക്കാനും ഇതു വഴി കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഹമ്മദ് ബിൻ റാശിദ് ബൊലിവാർഡ്, ദുബൈ മാൾ മേഖലകളിലാണ് ആദ്യഘട്ടത്തിൽ ഇതു സ്ഥാപിക്കുക. തങ്ങളുടെ പ്രദേശങ്ങളിൽ പ്രാണി^ക്ഷുദ്രജീവി ശല്യം ശ്രദ്ധയിൽപ്പെട്ടാൽ 800900 നമ്പറിൽ അറിയിക്കണമെന്നും നഗരസഭ ജനങ്ങളെ ഉണർത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
