ദുരിതങ്ങൾക്കറുതി; പൊതുമാപ്പിെൻറ ആനുകൂല്യത്തിൽ റസിയ നാട്ടിലേക്ക്
text_fieldsഷാർജ: നീണ്ടകാലത്തെ ദുരിതക്കയത്തില്‍ നിന്ന് രക്ഷനേടി റസിയ നാട്ടിലേക്ക് മടങ്ങി.നാട്ടിലെ കഷ്ടപ്പാടുകൾക്ക് പരിഹാരം തേടി പ്രവാസം തെരഞ്ഞെടുത്ത റസിയ നാട്ടിൽ നിന്ന് കൊണ്ടു വന്ന ഏജൻസിയുടെ വഞ്ചനയിൽ കുടുങ്ങിയാണ് ദുരിതപ്പടുകുഴിയിൽ വീണത്. യാത്രാ ഏജൻസി ഒമാനിലെ അറബിക്ക് കൈമാറിയ റസിയ അവിടെത്തെ പീഢനം സഹിക്കാനാവാതെ സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ ദുബൈയിലേക്ക് രക്ഷപ്പെെട്ടത്തുകയായിരുന്നു.
പാസ്പോർട്ട് നഷ്ടപ്പെട്ട റസിയക്ക് ദുബൈയിൽ ജോലി ചെയ്യാനൊ നാട്ടിൽ പോകുവാനൊ സാധിച്ചിരുന്നുമില്ല.
പ്രവാസി വെല്‍ഫെയര്‍ ഫോറം നൽകിയ പിന്തുണയുടെ ബലത്തിലാണ് ഇവിടെ പിടിച്ചു നിന്നത്. ഒടുവിൽ യു.എ.ഇ സർക്കാറിെൻറ കാരുണ്യം പൊതുമാപ്പിെൻറ രൂപത്തിൽ എത്തിയതോടെ ഇൗ സാധു സ്ത്രീടെ മടക്കം സാധ്യമാവുകയായിരുന്നു. റസിയക്ക് വേണ്ടി ഒരുക്കിയ യാത്രയയപ്പ് ചടങ്ങിൽ ഫോറം എമിറേറ്റ് പ്രസിഡൻറ് ബുനൈസ് കാസിം അധ്യക്ഷതവഹിച്ചു. പ്രളയാനന്തര കേരളം രൂപപ്പെടുത്തിയ നന്മയുടെ മനസ്സ് പ്രവാസത്തിലും പ്രതിധ്വനിക്കുന്നതിന്റെ ഫലമാണ് ഇത്തരം രക്ഷാപ്രവര്‍ത്തനങ്ങള്‍ എന്ന് അദ്ദേഹം പറഞ്ഞു. എന്‍. പി അബ്ദുറഹ്മാന്, കെ. ടി അബൂബക്കര്‍, ഷമീന, നൗഷാദ്, അബ്ദുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു.