സി.എച്ച്. സ്മാരക രാഷ്ട്ര സേവാ പുരസ്‌കാരം സി.പി. ജോണിന്
text_fieldsദുബൈ: മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ സ്മരണാർഥം ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ സമിതി ഏർപ്പെട ുത്തിയ സി.എച്ച്. രാഷ്ട്രസേവാ പുരസ്കാരം കേരള ആസൂത്രണ ബോർഡ് മുൻ അംഗവും കമ്യൂണിസ്റ്റ് ചിന്തകനുമായ സി.പി. ജോണിന് .
ഈ മാസം 27ന് ദുബൈയിൽ നടക്കുന്ന 36ാമത് സി.എച്ച്. അനുസ്മരണ സമ്മേളനത്തിൽ പ്രശസ്തി പത്രവും ഫലകവും അടങ്ങിയ പുരസ്‌കാരം സമര്‍പ്പിക്കും.
മതേതര-ജനാധിപത്യ മൂല്യങ്ങള്‍ക്ക് വേണ്ടി സി.പി ജോണ്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതെന്ന് വിദ്യാഭ്യാസ പ്രവർത്തകൻ ഡോ. പി.എ ഇബ്രാഹിം ഹാജി ചെയര്‍മാനും ചരിത്രകാരൻ എം.സി വടകര, പി.എസ്.സി മുന്‍ മെംബര്‍ ടി.ടി ഇസ്മായില്‍, മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജന.സെക്രട്ടറി സി.കെ സുബൈര്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറി വ്യക്തമാക്കി. പാർലമെൻറംഗം എൻ.കെ. പ്രേമചന്ദ്രനായിരുന്നു മുൻ വർഷത്തെ പുരസ്കാര ജേതാവ്.
