Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right'റാശിദ്​'നേരത്തെ...

'റാശിദ്​'നേരത്തെ ചന്ദ്രനിൽ ഇറങ്ങിയേക്കും

text_fields
bookmark_border
റാശിദ്​നേരത്തെ ചന്ദ്രനിൽ ഇറങ്ങിയേക്കും
cancel
camera_alt

യു.എ.ഇയുടെ ലൂണാർ റോവറിന്‍റെ മാതൃക

ദുബൈ: അറബ്​ ലോകത്തെ ആദ്യ ചാന്ദ്രദൗത്യമായ 'റാശിദ്​'റോവർ ഒക്​ടോബറിൽ ചന്ദ്രനിൽ എത്തിക്കാൻ ശ്രമം. 2020ൽ പ്രഖ്യാപിച്ച ദൗത്യം 2024ൽ പൂർത്തിയാക്കുമെന്നാണ്​ പ്രഖ്യാപിച്ചിരുന്നത്​. എന്നാൽ, ജപ്പാനുമായി ചേർന്ന്​ ഈ വർഷം ഒക്​ടോബറിൽ ദൗത്യം നടപ്പാക്കാനാണ്​ ലക്ഷ്യമെന്ന്​ മുഹമ്മദ്​ ബിൻ റാശിദ്​ സ്​പേസ്​ സെന്‍റർ ഡയറക്ടർ ജനറൽ സാലിം അൽ മർറി പറഞ്ഞു.

ജപ്പാന്‍റെ ഹക്​തുവോ ആർ ലാൻഡർ ഉപയോഗിച്ച്​ റാശിദ്​ റോവറിനെ ചന്ദ്രനിൽ എത്തിക്കാനാണ്​ ലക്ഷ്യമിടുന്നത്​. യു.എ.ഇ സ്​പേസ്​ സെന്‍ററിലെ എൻജിനീയർമാരാണ്​ റാശിദ്​ നിർമിക്കുന്നത്​. 2017ൽ ഇതിന്‍റെ പ്രാരംഭഘട്ട പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു.

ഇതിന്‍റെ നിർമാണം പൂർത്തിയായാൽ ഉടൻ ജപ്പാന്‍റെ ലാൻഡർ കുതിക്കും. 2019ലാണ്​ ഹക്​തൂവോ ലാൻഡർ നിർമിച്ചത്​. സാ​ങ്കേതിക പ്രശ്നംമൂലം 2020ൽ ഇതിന്‍റെ ലോഞ്ചിങ്​ തടസ്സപ്പെട്ടിരുന്നു. പ്രശ്നങ്ങളെല്ലാം പരിഹരിച്ച്​ നിർമാണത്തിന്‍റെ അവസാനഘട്ടത്തിലാണിത്​. ഏപ്രിലിൽ ഹക്​തൂവോയും റാശിദുമായുള്ള സംയോജിപ്പിക്കൽ തുടങ്ങും. ഫ്ലോറിഡയിലെ കെന്നഡി സ്​പേസ്​ സെന്‍ററിൽനിന്ന്​ സ്​പേസ്​ എക്സ്​ ഫാൽക്കൺ 9 റോക്കറ്റിലാണ്​ വിക്ഷേപിക്കുന്നത്​. ഇതിന്​ മുമ്പായി അന്തിമ പരിശോധന നടത്തും. ബഹിരാകാശ ഏജൻസികളുടെയും സ്വകാര്യ കമ്പനികളുടെയും ഏഴ്​ പേലോഡുകളും ജപ്പാന്‍റെ ​ലാൻഡറിലുണ്ടാവും. ജപ്പാൻ സ്​പേസ്​ ഏജൻസിയുടെ ​ലൂണാർ റോബോട്ട്​, കനേഡിയൻ കമ്പനിയായ കനാഡെൻസീസ്​ ഏറോസ്​പേസിന്‍റെ 360 ഡിഗ്രി കാമറ, കനേഷിയൻ ഓർഗനൈസേഷനായ മിഷൻ കൺട്രോൾ സർവിസിന്‍റെ ആർട്ടിഫിഷൽ ഇന്‍റലിജൻ​സ്​ ഫ്ലൈറ്റ്​ കമ്പ്യൂട്ടർ തുടങ്ങിയ ഇതിലുണ്ടാവും. ലാൻഡർ ​വിജയകരമായി ചന്ദ്രനിലെത്തിയാൽ അത്​ ബഹിരാകാശ രംഗത്തെ വാണിജ്യത്തിന്​ പ്രധാന നാഴികക്കല്ലായി മാറും.

മുഹമ്മദ്​ ബിൻ റാശിദ്​ സ്​പേസ്​ സെൻററിന്റെ അടുത്ത 10​ വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്​ റാശിദ്​ റോവർ പ്രഖ്യാപിച്ചത്​. യു.എ.ഇ ബഹിരാകാശത്തേക്ക്​ ആദ്യമായി മനുഷ്യനെ അയച്ചതി​ന്റെ ഒന്നാം വാർഷിക വേളയിലായിരുന്നു പ്രഖ്യാപനം. അറബ്​​ ലോകത്തെ ആദ്യ ചൊവ്വ പര്യവേക്ഷണ പേടകം വിജയകരമായി വിക്ഷേപിച്ചതിന്‍റെ ആത്മ​വിശ്വാസത്തിലാണ്​ ചാന്ദ്രദൗത്യം ഏറ്റെടുത്തത്​.

ഇതുവരെ നടന്ന ദൗത്യങ്ങളിൽ എത്തിപ്പെടാൻ പറ്റാത്ത പ്രദേശങ്ങളിൽ 'റാശിദ്​'എത്തുമെന്നും ചിത്രങ്ങളും വിവരങ്ങളും ​ആഗോളതലത്തിൽ ഗവേഷണകേന്ദ്രങ്ങളുമായി പ​ങ്കിടുമെന്നുമാണ്​ പ്രതീക്ഷ. ചിത്രങ്ങളെടുക്കാൻ രണ്ട്​ ഹൈ റെസല്യൂഷൻ കാമറയും ഒരു മൈക്രോസ്​കോപിക്​ കാമറയും 3 ഡി കാമറയും റാശിദിലുണ്ടാകും.

1000 ചിത്രങ്ങളാണ്​ ഇതിൽനിന്ന്​ പ്രതീക്ഷിക്കുന്നത്​. വാഹനം ചന്ദ്രനിൽ ഇറങ്ങുന്ന സ്​ഥലം, ഭൂമിയുടെ രാത്രിചിത്രങ്ങൾ, നാവിഗേഷൻ ഡേറ്റ തുടങ്ങിയവ പ്രതീക്ഷിക്കുന്നു. 2117ൽ ചൊവ്വയിൽ നഗരം സ്​ഥാപിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള കാൽവെപ്പാണിത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isromoon
News Summary - ‘Rashid’Maybe land on the moon earlier
Next Story