Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightത​യാ​റെ​ടു​പ്പു​ക​ൾ...

ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​യി ‘റാ​ശി​ദ്​’ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ലേ​ക്ക്

text_fields
bookmark_border
ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​യി ‘റാ​ശി​ദ്​’ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ലേ​ക്ക്
cancel
camera_alt

‘റാ​ശി​ദ്​’ റോ​വ​ർ

ദു​ബൈ: അ​റ​ബ്​ ലോ​ക​ത്തെ ആ​ദ്യ ചാ​ന്ദ്ര​ദൗ​ത്യ പേ​ട​ക​മാ​യ യു.​എ.​ഇ​യു​ടെ ‘റാ​ശി​ദ്​’ റോ​വ​ർ ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ലേ​ക്ക്​ പ്ര​വേ​ശി​ക്കാ​ൻ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി. പേ​ട​ക​ത്തെ വ​ഹി​ക്കു​ന്ന ജാ​പ്പ​നീ​സ് ലൂ​ണാ​ർ ലാ​ൻ​ഡ​ർ ഹ​കു​ട്ടോ-​ആ​ർ ഉ​ട​മ​ക​ളാ​യ ഐ ​സ്​​പേ​സ്​ ക​മ്പ​നി​യാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​തോ​ടെ അ​ടു​ത്ത മാ​സം അ​വ​സാ​ന​ത്തി​ൽ ‘റാ​ശി​ദ്​’ ച​ന്ദ്ര​നി​ൽ എ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​ക​ൾ ശ​ക്​​തി​പ്പെ​ട്ടു.

ച​ന്ദ്ര​നി​ലേ​ക്കു​ള്ള പാ​ത​യി​ൽ ലാ​ൻ​ഡ​ർ നി​ല​വി​ൽ സ്ഥി​ര​ത​യി​ലാ​ണ്. ചാ​ന്ദ്ര ഗു​രു​ത്വാ​ക​ർ​ഷ​ണ മേ​ഖ​ല​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക​യും ച​ന്ദ്ര​നെ ഭ്ര​മ​ണം​ചെ​യ്യാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ക്കു​ക​യു​മാ​ണ്​ -ക​മ്പ​നി പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു. ലാ​ൻ​ഡ​ർ ചാ​ന്ദ്ര ഗു​രു​ത്വാ​ക​ർ​ഷ​ണ മേ​ഖ​ല​യി​ൽ പ്ര​വേ​ശി​ച്ച് ഭ്ര​മ​ണം ചെ​യ്യാ​ൻ തു​ട​ങ്ങി​യ ശേ​ഷ​മാ​കും അ​ടു​ത്ത അ​റി​യി​പ്പ്​ ല​ഭി​ക്കു​ക​യെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

‘റാ​ശി​ദ്​’ ക​ഴി​ഞ്ഞ ഡി​സം​ബ​ർ 11നാ​ണ്​ യു.​​എ​​സി​​ലെ ഫ്ലോ​​റി​​ഡ​​യി​​ലെ കെ​​ന്ന​​ഡി സ്​​​പേ​​സ്​ സെ​​ന്‍റ​​റി​​ൽ​​നി​ന്ന്​ ജാ​പ്പ​നീ​സ്​ ലാ​ൻ​ഡ​റി​ൽ പ​റ​ന്നു​യ​ർ​ന്ന​ത്. മു​​ഹ​​മ്മ​​ദ്​ ബി​​ൻ റാ​​ശി​​ദ്​ സ്​​​പേ​​സ്​ സെ​​ന്‍റ​​റി​​ലെ എ​​ൻ​​ജി​​നീ​​യ​​ർ​​മാ​ർ നി​ർ​മി​ച്ച പേ​ട​കം ഏ​പ്രി​ൽ അ​വ​സാ​ന​ത്തോ​ടെ വി​ജ​യ​ക​ര​മാ​യി ച​ന്ദ്ര​നി​ൽ എ​ത്തു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്​. നേ​ര​ത്തേ പേ​ട​ക​ത്തി​ൽ​നി​ന്ന്​ ആ​ദ്യ സ​ന്ദേ​ശം പു​റ​ത്തു​വ​ന്നി​രു​ന്നു. ദു​ബൈ മു​ൻ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ റാ​ശി​ദ്​ ബി​ൻ സ​ഈ​ദ്​ ആ​ൽ മ​ക്​​തൂ​മി​ന്‍റെ പേ​രാ​ണ്​ പേ​ട​ക​ത്തി​ന്​ ന​ൽ​ക​പ്പെ​ട്ട​ത്.

ച​ന്ദ്ര​ന്‍റെ വ​ട​ക്കു​കി​ഴ​ക്ക​ൻ ഭാ​ഗം പ​ര്യ​വേ​ക്ഷ​ണം ന​ട​ത്താ​നാ​ണ്​ റോ​വ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. ച​ന്ദ്ര​ന്‍റെ മ​ണ്ണ്, ഭൂ​മി​ശാ​സ്ത്രം, പൊ​ടി​പ​ട​ലം, ഫോ​ട്ടോ ഇ​ല​ക്ട്രോ​ൺ ക​വ​ചം, ച​ന്ദ്ര​നി​ലെ ദി​വ​സം എ​ന്നി​വ ദൗ​ത്യ​ത്തി​ലൂ​ടെ പ​ഠ​ന​വി​ധേ​യ​മാ​ക്കും. ദൗ​ത്യം വി​ജ​യ​മാ​യാ​ൽ യു.​എ​സി​നും സോ​വി​യ​റ്റ്​ യൂ​നി​യ​നും ചൈ​ന​ക്കും ശേ​ഷം ച​ന്ദ്ര​നി​ൽ സു​ര​ക്ഷി​ത​മാ​യി ​പേ​ട​കം ഇ​റ​ക്കു​ക​യും ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്യു​ന്ന നാ​ലാ​മ​ത്തെ രാ​ജ്യ​മെ​ന്ന നേ​ട്ടം യു.​എ.​ഇ​ക്ക്​ സ്വ​ന്ത​മാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:'Rashid'moon's orbit
News Summary - 'Rashid' to enter moon's orbit after preparations complete
Next Story