Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right'റാ​ശി​ദ്​' റോ​വ​ർ...

'റാ​ശി​ദ്​' റോ​വ​ർ വി​ക്ഷേ​പ​ണം ഞാ​യ​റാ​ഴ്ച

text_fields
bookmark_border
റാ​ശി​ദ്​ റോ​വ​ർ വി​ക്ഷേ​പ​ണം ഞാ​യ​റാ​ഴ്ച
cancel
camera_alt

‘റാ​ശി​ദ്​’ റോ​വ​ർ

ദു​ബൈ: സാ​​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ പ​ല​ത​വ​ണ മാ​റ്റി​വെ​ച്ച യു.​എ.​ഇ​യു​ടെ ചാ​ന്ദ്ര​ദൗ​ത്യ​മാ​യ 'റാ​ശി​ദ്​' റോ​വ​റി​ന്‍റെ വി​ക്ഷേ​പ​ണം ഞാ​യ​റാ​ഴ്ച​യെ​ന്ന്​ അ​ധി​കൃ​ത​ർ. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക്​ വി​ക്ഷേ​പ​ണം ന​ട​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, സാ​​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ ദി​വ​സം പി​ന്നീ​ട്​ അ​റി​യി​ക്കു​മെ​ന്ന്​ വ്യ​ക്ത​മാ​ക്കി വി​ക്ഷേ​പ​ണം നീ​ട്ടു​ക​യാ​യി​രു​ന്നു.

റാ​ശി​ദി​ന്‍റെ വി​ക്ഷേ​പ​ണ​ത്തി​ന്​ എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യെ​ന്ന്​ നേ​ര​ത്തേ അ​ധി​കൃ​ത​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ 11.38നാ​ണ്​ യു.​എ​സി​ലെ േഫ്ലാ​റി​ഡ​യി​ലെ കെ​ന്ന​ഡി സ്​​പേ​സ്​ സെ​ന്‍റ​റി​ൽ​നി​ന്ന്​ റാ​ശി​ദ്​ റോ​വ​ർ വി​ക്ഷേ​പി​ക്കു​ക​യെ​ന്ന്​ രാ​ജ്യ​ത്തി​ന്‍റെ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യാ​യ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ സ്​​പേ​സ്​ സെൻറ​ർ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

അ​റ​ബ്​ ലോ​ക​ത്തെ ആ​ദ്യ ചാ​ന്ദ്ര​ദൗ​ത്യ​മാ​ണി​ത്. അ​ടു​ത്ത വ​ർ​ഷം ഏ​പ്രി​ലോ​ടെ ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ഐ ​സ്പേ​സാ​ണ്​ 'ഹ​കു​ട്ടോ-​ആ​ർ മി​ഷ​ൻ-1' എ​ന്ന ജാ​പ്പ​നീ​സ് ലാ​ൻ​ഡ​ർ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​ലാ​ൻ​ഡ​റി​ലാ​ണ്​​ 'റാ​ശി​ദി​'​നെ ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ എ​ത്തി​ക്കു​ക. ദു​ബൈ​യി​ലെ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ സ്​​പേ​സ്​ സെ​ന്‍റ​റി​ലെ എ​ൻ​ജി​നീ​യ​ർ​മാ​രാ​ണ്​ റാ​ശി​ദ്​ റോ​വ​ർ നി​ർ​മി​ച്ച​ത്. ഇ​തു​വ​രെ, അ​മേ​രി​ക്ക​ക്കും റ​ഷ്യ​ക്കും ചൈ​ന​ക്കും മാ​ത്ര​മേ ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ പേ​ട​കം സ്ഥാ​പി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ള്ളൂ. 'റാ​ശി​ദ്​' ദൗ​ത്യം വി​ജ​യി​ച്ചാ​ൽ റോ​വ​ർ ച​ന്ദ്ര​നി​ൽ എ​ത്തി​ക്കു​ന്ന നാ​ലാ​മ​ത്തെ രാ​ജ്യ​മാ​കും യു.​എ.​ഇ. ച​ന്ദ്ര​നി​ലെ മ​ണ്ണി​ന്‍റെ സ​വി​ശേ​ഷ​ത​ക​ൾ, ച​ന്ദ്ര​നി​ലെ പാ​റ​ക​ളു​ടെ ഘ​ട​ന​യും ഗു​ണ​ങ്ങ​ളും ഭൂ​മി​ശാ​സ്ത്ര​വും പ​ഠി​ക്ക​ൽ എ​ന്നി​വ​യാ​ണ്​ 'റാ​ശി​ദി'​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE'Rashid' rover
News Summary - 'Rashid' rover
Next Story