Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാശിദ്​ ആശുപത്രിയുടെ...

റാശിദ്​ ആശുപത്രിയുടെ കരുണ: മലയാളിയുടെ രണ്ടുലക്ഷം ദിർഹമി​െൻറ ബിൽ എഴുതിത്തള്ളി

text_fields
bookmark_border
റാശിദ്​ ആശുപത്രിയുടെ കരുണ: മലയാളിയുടെ രണ്ടുലക്ഷം ദിർഹമി​െൻറ ബിൽ എഴുതിത്തള്ളി
cancel
camera_alt

മഹ്​മൂദ്​ ആശുപത്രിയിൽ

ദുബൈ: രണ്ടുമാസം മുമ്പ്​​​ നാടണയാൻ കൊതിച്ച്​ ദുബൈ വിമാനത്താവളത്തിൽ എത്തു​േമ്പാൾ മഹ്​മൂദി​െൻറ മനസ്സുനിറയെ വീടും മക്കളുമായിരുന്നു. ബോർഡിങും കഴിഞ്ഞ്​ വിമാനത്തിനായി കാത്തിരിക്കു​േമ്പാൾ തളർന്നുവീണ മഹ്​മൂദ്​ ദിവസങ്ങൾക്കുശേഷം കണ്ണുതുറന്നപ്പോൾ കണ്ടത്​ ദുബൈ റാശിദ്​ ആശുപത്രിയിലെ ഐ.സി.യു. രണ്ടു​ മാസത്തെ ആശുപത്രി വാസത്തിനുശേഷം അദ്ദേഹം ഇന്ന്​ വീണ്ടും ദു​ൈബ വിമാനത്താവളത്തിൽ എത്തും, സ്​ട്രെച്ചറിൽ​. രോഗാവസ്ഥയിൽ വലിയ വ്യത്യാസമൊന്നുമില്ല. ബോധമുണ്ടെന്നു​ മാത്രം.

കിടന്ന കിടപ്പിലാണ്​. ഇടതുവശം പൂർണമായും തളർന്നു. സാമൂഹിക പ്രവർത്തകരുടെയും ഇന്ത്യൻ കോൺസുലേറ്റി​െൻറയും ഇടപെടലിനെ തുടർന്ന് രണ്ടുലക്ഷം ദിർഹമി​െൻറ ബിൽ എഴുതിത്തള്ളിയ​ റാശിദ്​ ആശുപത്രി അധികൃതരുടെ കരുണയാണ്​ മഹ്​മൂദിന്​ നാട്ടിലേക്കുള്ള യാത്ര​ക്ക്​ വഴിതെളിച്ചത്​. രാവിലെ ഒമ്പതിന്​ പുറപ്പെടുന്ന എയർ ഇന്ത്യ വിമാനത്തിൽ നാദാപുരം പാറക്കടവ്​ സ്വദേശി മഹ്​മൂദ്​ നാട്ടിലേക്ക്​ തിരിക്കും. ഇനിയുള്ള ചികിത്സ തലശ്ശേരി സഹകരണ ആശുപത്രിയിലാണ്​. രണ്ടു​ പെൺമക്കളും ഭാര്യയുമടങ്ങിയ കുടുംബത്തിന്​ താങ്ങാവുന്നതിലും അപ്പുറമാണ്​ 51കാരനായ മഹ്​മൂദി​െൻറ അവസ്ഥ. നാട്ടിലുള്ള സുമനസ്സുകൾ കനിഞ്ഞില്ലെങ്കിൽ പട്ടിണിയിലേക്ക്​ തള്ളപ്പെടും ഈ കുടുംബം. ദുബൈ സബ്​ക്കയിലെ സൂപ്പർ മാർക്കറ്റ്​ ജീവനക്കാരനാണ്​ മഹ്​മൂദ്​. സെപ്​റ്റംബർ ഒമ്പതിന്​ സ്​ട്രോക്ക്​ ബാധിച്ച്​ തളർന്നുവീണ മഹ്​മൂദി​െൻറ വിവരമറിഞ്ഞ​ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയാണ്​ ബിൽ തുക എഴുതിത്തള്ളാൻ ഇടപെട്ടത്​.

കോൺസുലേറ്റി​െൻറയും എയർ ഇന്ത്യയുടെയും സഹായവും ഇവർക്ക്​ തുണയായി. യാത്രച്ചെലവ്​ വഹിക്കുന്നത്​ കോൺസുലേറ്റാണ്​. കൂടെ പോകുന്ന നഴ്​സി​െൻറ ചെലവ്​ സ്ഥാപന ഉടമ വഹിക്കും. ഭാര്യാസഹോദരൻ മുഹമ്മദ്​ അഷ്​റഫും സഹായിയായി ഒപ്പം പോകുന്നുണ്ട്​. നാട്ടിലെത്തിയാലും സുമനസ്സുകളുടെ സഹായമില്ലെങ്കിൽ ഈ കുടുംബം പട്ടിണിയിലേക്ക്​

നീങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rashid Hospitalmahmood
Next Story