വിപുല സൗകര്യങ്ങളോടെ റാസല്‍ഖൈമയില്‍ ‘വാഹന ഗ്രാമം’
text_fieldsറാസല്‍ഖൈമ: വാഹനങ്ങളുടെ പരിചരണങ്ങള്‍ക്ക് വിപുല സൗകര്യങ്ങളോടെ റാസല്‍ഖൈമ റിങ് റോ ഡില് ‘വെഹിക്കിള്‍ വില്ലേജിെൻറ നിര്‍മാണം പുരോഗമിക്കുന്നു. ഒരേ സമയം ആയിരം വാഹനങ്ങ ള്‍ക്ക് സേവനം നല്കുന്ന വില്ലേജ് അര ലക്ഷം ചതുരശ്ര മീറ്ററാണ്വിസ്തൃതിയിലാണ് ഒരുങ്ങുന്നതെന്ന് ജനറല്‍ റിസോഴ്സ് ആൻറ് സപ്പോര്‍ട്ട് സര്‍വീസ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ജമാല്‍ അല്‍ തായര്‍ പറഞ്ഞു.
പുതിയതും പഴയതുമായ വാഹനങ്ങളുടെ രജിസ്ട്രേഷനും അനുബന്ധ സേവനങ്ങള്‍ക്കും കേന്ദ്രത്തില്‍ സൗകര്യമുണ്ടാകും. പെട്രോള്‍ പമ്പ്, വിശ്രമ സ്ഥലം, ഹോട്ടല്‍, ഇന്‍ഷുറന്‍സ് തുടങ്ങിയ സൗകര്യങ്ങളും ഇവിടെ ഒരുക്കും. 95 ശതമാനം നിര്‍മാണം പൂര്‍ത്തിയായ കേന്ദ്രം റാക് പൊലീസ് മേധാവി ബ്രിഗേഡിയര്‍ അലി അബ്ദുല്ല അല്വാന് നുഐമിയുടെ നേതൃത്വത്തില്‍ ഉന്നത സംഘം സന്ദര്‍ശിച്ചു.
നിര്‍മാണ പുരോഗതി വിലയിരുത്തിയ സംഘം റാസല്‍ഖൈമക്ക് പുറമെ ഒമാനില്‍ നിന്നും ഇതര എമിറേറ്റുകളില്‍ നിന്നുള്ളവര്‍ക്കും കേന്ദ്രം സഹായകരമാകുമെന്ന് പറഞ്ഞു. രണ്ട് മാസത്തിനുള്ളില്‍ പണി പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനമാരംഭിക്കാന്‍ കഴിയുമെന്ന് ഇനോക് ജനറല്‍ മാനേജര്‍ ഹുസാം അല്‍ ശാവി വ്യക്തമാക്കി. സെന്‍ട്രല്‍ ഓപ്പറേഷന് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അല്‍ ഹുമൈദി, ലൈസന്‍സിംഗ് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ആദില്‍ അല്‍ ഗൈസ്, ട്രാഫിക് ആൻറ് പട്രോള്‍ വകുപ്പ് ഡയറക്ടര്‍ ദീഫ് അല്‍ നഖ്ബി തുടങ്ങിയവരും റാക് പൊലീസ് മേധാവി അലി അബ്ദുല്ലയെ അനുഗമിച്ചു.
രാവിലെയും വൈകുന്നേരവുമായി രണ്ട് ഷിഫ്റ്റുകളിലായിട്ടാകും ഇവിടെ വാഹന പരിശോധന നടക്കുക. വാഹനങ്ങൾക്ക് ആവശ്യമായ മറ്റു സേവനങ്ങളും ഇവിടെ ലഭിക്കും. വാഹന ഇൻഷുറൻസ് ഒാഫിസുകൾ, നമ്പർ പ്ലേറ്റ് നിർമാണ പ്ലാൻറ്, 360 പാർക്കിങ് ഇടങ്ങൾ, റെസ്റ്റാറൻറുകൾ തുടങ്ങിയവയും കേന്ദ്രത്തിലുണ്ടാകുമെന്ന് അലി അബ്ദുല്ല ബിൻ അൽവാൻ അൽ നുെഎമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
