വിജനതയുടെ ചുവന്ന ദ്വീപില്‍ നിശ്ശബ്ദതയുടെ ‘തനിയാവര്‍ത്തനം’
text_fieldsറാസല്‍ഖൈമ: യു.എ.ഇയിലെ ഏറ്റവും പഴക്കം ചെന്ന കുടിയേറ്റ പട്ടണമായ റാസല്‍ഖൈമയിലെ റെഡ് ഐ ലൻഡിന് (അല്‍ ജസീറ അല്‍ ഹംറ) കാലങ്ങള്‍ക്ക് ശേഷം ശ്മശാന മൂകതയുടെ തനിയാവര്‍ത്തനം. കോ വിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതാണ് വ ിവിധ വിനോദ കേന്ദ്രങ്ങള്‍ക്കൊപ്പം ചുവന്ന ദ്വീപിനെയും നിശ്ശബ്ദതയിലാഴ്ത്തിയത്. 16ാം നൂറ്റാണ്ടില്‍ പേര്‍ഷ്യയില്‍നിന്ന് കുടിയേറിയ സഅബ് വംശജര്‍ തീര്‍ത്ത സാമ്രാജ്യമായിരു ന്നു ഈ ചുവന്ന ദ്വീപ്. 45 വര്‍ഷം മുമ്പ് ഇവരുടെ അവസാന തലമുറ ചുവന്ന ദ്വീപ് ഉപേക്ഷിച്ചുപോയതോടെ പ്രദേശം ശ്മശാന മൂകമായി. ഒരു ദേശത്തിെൻറയും ജനതയുടെയും പ്രതാപത്തെ അടയാളപ്പെടുത്തുന്ന പ്രദേശം പിന്നീട് യു.എ.ഇ ഏറ്റെടുത്തു. നൂറ്റാണ്ടുകളുടെ സ്മരണകള്‍ പേറുന്ന ചരിത്ര പ്രദേശമായ ജസീറ അല്‍ഹംറ ഇന്ന് പുരാവസ്തു വകുപ്പിെൻറ സംരക്ഷണത്തിലാണ്. മരുഭൂമിയുടെ വിജനതയില്‍ കാലങ്ങളോടൊപ്പം ഒരു ജനത ജീവിച്ചിരുന്നതിെൻറ അവശേഷിപ്പുകളാണ് ഈ പ്രദേശത്തിന്‍െറ സവിശേഷത. ഇവിടെ തലയുയര്ത്തിനില്ക്കുന്ന ഓരോ കെട്ടിടവും കാലങ്ങളുടെ കഥകളാണ് വിളിച്ചുപറയുന്നത്. മണ്‍കട്ടകളും ഇത്തിളുകളും കക്കകളും കണ്ടലും ഈന്തപ്പനത്തടികളും ഉപയോഗിച്ച് നിര്‍മിച്ചതാണ് കെട്ടിടങ്ങള്‍. പലതും ചിതറിത്തെറിച്ച നിലയിലും പുറ്റെടുത്ത നിലയിലുമാണ്.
ഗതകാല സ്മരണകള്‍ ഉണര്ത്തതുന്നതാണ് നഗര കവാടത്തില്‍ തന്നെയുള്ള നൂറ്റാണ്ട് പഴക്കമുള്ള നമസ്കാരപള്ളി. ഇതിെൻറ മിനാരവും കടലിനഭിമുഖമായി നിര്‍മിച്ച പള്ളിയിലെ റാന്തല്‍ വിളക്കുകളും കിളിവാതിലുകളും പൗരാണിക വാസ്തുവിദ്യയുടെ പ്രൗഢി വിളിച്ചോതുന്നതാണ്. നൂറിലധികം ചെറു പാര്‍പ്പിടങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. വിദ്യാലയവും ചന്തയും വിശ്രമ സ്ഥലവും കോടതിയും ജയിലും എല്ലാം ഈ കുടിയേറ്റ പട്ടണത്തില്‍ സംവിധാനിച്ചിരുന്നു.
ചരിത്ര പുസ്തക താളുകള്‍പോലെ വിവരാണതീതമായി ചിതറിക്കിടക്കുകയാണ് ആധുനികാനന്തര നാളുകളിലും ഈ പ്രദേശം. സഅബ് വംശജരുടെ ശരീഫ് താമസിച്ചിരുന്ന ഇരുനില പാര്‍പ്പിടം തലയെടുപ്പോടെ തന്നെ ഇന്നും നിലനില്ക്കുന്നു. മത്സ്യബന്ധനവും മുത്തു വാരലുമായിരുന്നു പ്രദേശവാസികളുടെ ജീവിതായോധന മാര്‍ഗം. ഒരു കാലത്ത് ഖ്യാതി കേട്ട തുറമുഖമായിരുന്നു അല്‍ ജസീറ അല്‍ ഹംറയെന്നതും ശ്രദ്ധേയം. പ്രതാപകാലത്ത് വിവിധ രാഷ്ട്രങ്ങളില്‍നിന്നുള്ളവര്‍ വ്യാപാരത്തിനും മറ്റും ഇവിടെ എത്തിയിരുന്നു. വിജനതയില്‍ ഏകാന്തതയുടെ കൂട്ടുകാരനായി കഴിയുന്ന ഈ നഗരം പ്രേതങ്ങളുടെ താഴ്വരയാണെന്ന കുപ്രചാരണം ഇന്നും നിലനില്ക്കുന്നു. യു.എ.ഇയുടെ രൂപവത്കരണ കാലശേഷമാണ് സഅബ് വംശജര്‍ ചുവന്ന ദ്വീപ് വിടുന്നത്.
അല്‍ ജസീറ അല്‍ ഹംറയെ റാസല്‍ഖൈമയുടെ ഭാഗമാക്കാന്‍ ശ്രമം നടന്നെങ്കിലും അവസാനത്തെ സഅബ് ശരീഫായിരുന്ന ശൈഖ് ഹുസൈന് ബിന്‍ റഹ്മ അല്‍ സഅബി അതിന് വിസമ്മതിക്കുകയായിരുന്നു. സഅബ് ഉപേക്ഷിച്ചതോടെ നാലു നൂറ്റാണ്ടിെൻറ ചരിത്രമുള്ള ചുവന്ന ദ്വീപ് അനാഥമായി. വിസ്മൃതിയിലേക്ക് തള്ളപ്പെടാന്‍ സാധ്യതയുള്ള സംസ്കാരത്തിെൻറ അടയാളങ്ങള്‍ക്ക് അധികൃതര്‍ സംരക്ഷണം ഏര്‍പ്പെടുത്തിയതോടെ ചരിത്ര വിദ്യാര്‍ഥികളുടെയും ലോക സഞ്ചാരികളുടെയും ഇഷ്ടകേന്ദ്രമായി അല്‍ ജസീറ അല്‍ ഹംറ മാറി. യു.എ.ഇയുടെ പൈതൃക സംരക്ഷണത്തില്‍ ഉള്‍പ്പെടുത്തിയ ഈ പ്രദേശത്തിെൻറ സംരക്ഷണത്തിന് പ്രത്യേക ഊന്നലാണ് അധികൃതര്‍ നല്‍കിയിട്ടുള്ളത്.
പ്രദേശ സംരക്ഷണത്തിനിറങ്ങിത്തിരിച്ച തദ്ദേശവാസികളായ മുഹമ്മദ് റാഷിദ്, മുഹമ്മദ് ഹിലാല്‍ അല്‍ സാബി, അബ്ദുല്ല യൂസുഫ് മയാഹി എന്നിവരെ രാജ്യം ആദരിച്ചിരുന്നു. ദേശീയ അടയാളമായ ഈ പ്രദേശത്തിെൻറ സംരക്ഷണം രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല് നഹ്യാന്, റാക് മുന്‍ ഭരണാധിപന് ശൈഖ് സഖര്‍ ബിന്‍ മുഹമ്മദ് ആല് ഖാസിമി എന്നിവര്‍ക്കുള്ള മരണാനന്തര ബഹുമതി കൂടിയായാണ് വിലയിരുത്തപ്പെടുന്നത്. ഇടക്കാലത്ത് സജീവമായിരുന്ന ചുവന്ന ദ്വീപിൽ ഇപ്പോൾ നിശ്ശബ്ദത വീണ്ടും കളിയാടുകയാണ്. കോവിഡിനെ പിടിച്ചുകെട്ടിയാലെ ഇനി ദ്വീപുണരൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
