പ്രതിഷേധവുമായി റാസല്‍ഖൈമയിലെ പ്രവാസി കൂട്ടായ്മകള്‍
text_fieldsറാസല്‍ഖൈമ: ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നതിനുള്ള ഫീസ് ഭീമമായി വര്‍ധിപ്പിച്ച എയര്‍ ഇന്ത്യ- എക്സ്പ്രസ് നടപടിക്കെതിരെ റാസല്‍ഖൈമയിൽ പ്രതിഷേധം. ഫീസ് വര്‍ധന ഒരു നിലക്കും ന്യായീകരിക്കാനാവില്ലെന്ന് വിവിധ കൂട്ടായ്മകളുടെ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. റാക് ഐ.ആര്.സി ജന.സെക്രട്ടറി അഡ്വ. നജ്മുദ്ദീന്. റാക് ഇന്ത്യന്‍ അസോസിയേഷന് വൈസ് പ്രസിഡൻറ് എസ്.എ. സലീം, ഇന്ത്യന്‍ കമ്യൂണിറ്റി ഫോറം പ്രസിഡൻറ് മഹ്റൂഫ് പോതിയാല്‍, കേരള സമാജം പ്രസിഡൻറ് നാസര്‍ അല്‍മഹ, കെ.എം.സി.സി ഭാരവാഹികളായ അസീസ് കൂടല്ലൂര്‍, ബസ്മ നാസര്‍, പി.കെ. കരീം, യുവകലാ സാഹിതി പ്രസിഡൻറ് ഷാജി മടയപറമ്പില്‍, തൃശൂര്‍ അസോസിയേഷന് വൈസ് പ്രസിഡൻറ് അബ്ദുല്‍നാസര്‍ പെരുമ്പിലാവ് തുടങ്ങിയവര്‍ മൃതദേഹം നാട്ടിലത്തെിക്കാനുള്ള ഫീസ് വര്‍ധന പിന്‍വലിക്കാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു. നിരക്ക് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് നിവേദനം നല്‍കുമെന്ന് ചേതന ജന.സെക്രട്ടറി പ്രശാന്ത് അറിയിച്ചു.