Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2019 11:37 AM IST Updated On
date_range 10 Aug 2019 11:37 AM ISTറാസൽഖൈമയിലെ വള്ളം കളിക്ക് ഇനി പുന്നമടക്കായൽ ടച്ച്
text_fieldsbookmark_border
camera_alt????? ??????? ???????? ?????? ??????????? ?????? ??????.?????????? ??????? ????????????? ???????? ??????????? ??????????????? ?????????? ????????? ???????????????????????
റാസൽഖൈമ: റാസൽഖൈമയിൽ വർഷം തോറും നടന്നുവരുന്ന വള്ളംകളി ഇനി പ്രശസ്തമായ ആലപ്പുഴ ജലോത്സവ ശൈലിയിലേക്ക്.
റാക് ഇൻറർനാഷണൽ മറൈൻ സ്പോർട്സ് ക്ലബ്ബിെൻറ ആഭിമുഖ്യത്തിലാണ് വള്ളം കളി നടക്കുന്നത്. ഇവിടെ 30 പേരെ ഉൾകൊള്ളുന്ന ഡ്രാഗൺ വഞ്ചികളാണ് വള്ളം കളിക്ക് ഉപയോഗിച്ച് വരുന്നതെന്ന് മറൈൻ ക്ലബ് എക്സി .മാനേജർ ആരിഫ് ഇബ്രാഹിം അൽ ഹാറൻകി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. കേരളത്തിലെ ചുണ്ടൻ വള്ളങ്ങളുടെ രൂപകൽപന സ്വീകരിക്കുന്നതാണ് അടുത്ത മാസം 13ന് നടക്കുന്ന ജലമേളയെ ശ്രദ്ധേയമാക്കുക. കേരളത്തിലെ ഓണാഘോഷവുമായി ബന്ധപ്പെടുത്തിയാണ് ഇക്കുറി വള്ളം കളി നടക്കുന്നത്. കേരള സർക്കാർ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ , ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവരുമായി കേരളത്തിൽ കൂടിക്കാഴ്ച നടത്തിയതായും ആരിഫ് തുടർന്നു.
മലയാളിയായ റിയാസ് കാട്ടിലാണ് ആലപ്പുഴ വള്ളം കളിയുടെ സവിശേഷതകൾ ക്ലബിന് മുന്നിൽ അവതരിപ്പിച്ചത്. റിയാസിനെ റാക് മറൈൻ ക്ലബ് അഡ്വൈസറി അംഗമാക്കിയതായും ആരിഫ് വ്യക്തമാക്കി. ഏഴ് എമിറേറ്റുകളെ ഏഴ് കരകളാക്കി തിരിച്ചാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്.
ജവഹർലാൽ നെഹ്റുവിെൻറ നാമധേയത്തിലാണ് മത്സരം നടക്കുക. അറബ് പ്രമുഖരുടെ സാനിധ്യത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. അടുത്ത വർഷം മുതൽ 100 മത്സരാർത്ഥികളെ ഉൾകൊള്ളുന്ന കേരളത്തിെൻറ പദ്ധതിയെന്ന് റിയാസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story