Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപു​തു​വ​ര്‍ഷ...

പു​തു​വ​ര്‍ഷ ആ​ഘോ​ഷ​ത്തി​ന്​ വി​പു​ല ഒ​രു​ക്ക​ങ്ങ​ളു​മാ​യി റാ​സ​ല്‍ഖൈ​മ

text_fields
bookmark_border
റാ​ക് അ​ല്‍ മ​ര്‍ജാ​ന്‍ ഐ​ല​ൻ​ഡ്
cancel
camera_alt

റാ​ക് അ​ല്‍ മ​ര്‍ജാ​ന്‍ ഐ​ല​ൻ​ഡ്

റാ​സ​ല്‍ഖൈ​മ: അ​തു​ല്യ​മാ​യ മാ​യ​ക്കാ​ഴ്ച​ക​ള്‍ ഒ​രു​ക്കി ഇ​ര​ട്ട ഗി​ന്ന​സ് നേ​ട്ട​ത്തോ​ടെ​യാ​കും റാ​സ​ല്‍ഖൈ​മ പു​തു​വ​ര്‍ഷ​ത്തെ വ​ര​വേ​ല്‍ക്കു​ക​യെ​ന്ന് റാ​ക് ടൂ​റി​സം ഡെ​വ​ല​പ്മെ​ന്‍റ് അ​തോ​റി​റ്റി. മു​ന്‍ വ​ര്‍ഷ​ങ്ങ​ളി​ല്‍നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന പ്ര​ക​ട​ന​ങ്ങ​ളാ​കും ലോ​ക​ത്തി​ന് മു​ന്നി​ല്‍ റാ​സ​ല്‍ഖൈ​മ ഒ​രു​ക്കു​ക. ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍ഷ​വും ഗി​ന്ന​സ് നേ​ട്ട​ത്തോ​ടെ​യാ​ണ് റാ​സ​ല്‍ഖൈ​മ പു​തു​വ​ര്‍ഷ​ത്തെ വ​ര​വേ​റ്റ​ത്. പു​തി​യ കോ​റി​യോ​ഗ്ര​ഫി ഘ​ട​ക​ങ്ങ​ളും സാ​ങ്കേ​തി​ക​ത​ക​ളും സ​മ​ന്വ​യി​പ്പി​ച്ചാ​ണ് അ​ല്‍ മ​ര്‍ജാ​ന്‍ ദ്വീ​പി​നും അ​ല്‍ ഹം​റ വി​ല്ലേ​ജി​നു​മി​ട​യി​ല്‍ നാ​ല​ര കി.​മീ​റ്റ​ര്‍ ക​ട​ല്‍തീ​ര​ത്ത് പു​തി​യ റെ​ക്കോ​ഡു​ക​ളോ​ടെ പ്ര​കാ​ശ​വ​ര്‍ണ​ങ്ങ​ളി​ല്‍ ക​രി​മ​രു​ന്ന് പ്ര​ക​ട​നം ഒ​രു​ക്കു​ക.

ഡി​സം​ബ​ര്‍ 31ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ള്‍ക്ക് മു​ന്നോ​ടി​യാ​യി താ​മ​സ​ക്കാ​ര്‍ക്കും വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ക്കു​മാ​യി ട്രീ ​ലൈ​റ്റി​ങ്, ക്രി​സ്മ​സ് ഉ​ല്ലാ​സ പ​രി​പാ​ടി​ക​ള്‍ തു​ട​ങ്ങി​യ​വ ആ​സ്വ​ദി​ക്കു​ന്ന​തി​ന് സൗ​ക​ര്യ​മൊ​രു​ക്കും. കൂ​ടു​ത​ല്‍ സ​ന്ദ​ര്‍ശ​ക​രെ ഉ​ള്‍ക്കൊ​ള്ളാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തു​ന്നു​ണ്ട്. ഡി​സം​ബ​ര്‍ 31ന് ​ഉ​ച്ച​ക്ക് ര​ണ്ടു മു​ത​ല്‍ പു​തു​വ​ര്‍ഷ​ദി​നം പു​ല​ര്‍ച്ച ര​ണ്ടു വ​രെ നീ​ളു​ന്ന​താ​കും മ​ര്‍ജാ​ന്‍ ദ്വീ​പി​ലെ പു​തു​വ​ര്‍ഷാ​ഘോ​ഷം. യു.​എ.​ഇ​യി​ലെ മി​ക​ച്ച ക​ലാ കാ​ര​ന്മാ​രു​ടെ​യും അ​വ​താ​ര​ക​രു​ടെ​യും സാ​ന്നി​ധ്യം സ​ന്ദ​ര്‍ശ​ക​രി​ല്‍ ആ​വേ​ശം നി​റ​ക്കു​ന്ന​താ​കും. സൗ​ജ​ന്യ ഗാ​ന​വി​രു​ന്ന്, കു​ട്ടി​ക​ള്‍ക്ക് പ്ര​ത്യേ​കം വി​നോ​ദ പ​രി​പാ​ടി​ക​ള്‍, ഫു​ഡ് ട്ര​ക്കു​ക​ള്‍, യു​വാ​ക്ക​ളെ​യും കു​ടും​ബ​ങ്ങ​ളെ​യും ഒ​രു​പോ​ലെ സം​തൃ​പ്ത​രാ​ക്കു​ന്ന വൈ​വി​ധ്യ​മാ​ര്‍ന്ന ക​ലാ​പ്ര​ക​ട​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യും റാ​ക് അ​ല്‍ മ​ര്‍ജാ​ന്‍ ഐ​ല​ൻ​ഡി​ല്‍ ന​ട​ക്കു​ന്ന പു​തു​വ​ര്‍ഷ രാ​വി​നെ വേ​റി​ട്ട​താ​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New YearRas Al KhaimahPreparations
News Summary - Ras Al Khaimah with extensive preparations for New Year
Next Story