Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബഹിരാകാശ...

ബഹിരാകാശ ടൂറിസത്തിലേക്ക് റാസല്‍ഖൈമ

text_fields
bookmark_border
ബഹിരാകാശ ടൂറിസത്തിലേക്ക് റാസല്‍ഖൈമ
cancel

റാസല്‍ഖൈമ: വിനോദസഞ്ചാര രംഗത്ത് പുത്തന്‍ ചുവടുമായി ബഹിരാകാശ ടൂറിസത്തിലേക്ക് റാസല്‍ഖൈമ. ആക്ഷന്‍ ഫൈ്ളറ്റ് ഏവിയേഷന്‍, ബ്ളിങ്ക് സ്പേസ് സ്ഥാപനങ്ങളുമായി സഹകരിച്ച് വികസിപ്പിക്കുന്ന പദ്ധതിയില്‍ ആസ്ട്രോണോട്ട് പരിശീലനം, കൊമേഴ്സ്യല്‍ സ്പേസ് ​ൈഫ്ലറ്റ് അനുഭവം, സീറോ ഗ്രാവിറ്റി സിമുലേഷന്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. വിനോദ സഞ്ചാരവും അത്യാധുനിക വ്യോമയാന സാങ്കതിക വിദ്യയും സംയോജിപ്പിച്ച് വ്യത്യസ്ത ആസ്വാദന കേന്ദ്രമാക്കി റാസല്‍ഖൈമയുടെ സ്ഥാനം ഉറപ്പിക്കുകയാണ് ലക്ഷ്യം.

യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ സാന്നിധ്യത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ വിദഗ്ധരും നിക്ഷേപകരും പങ്കെടുത്ത പ്രത്യേക ചടങ്ങിലായിരുന്നു പദ്ധതിയുടെ പ്രഖ്യാപനം. കൊമേഴ്സ്യല്‍ സ്പേസ് ​ൈഫ്ലറ്റുകളിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ബിഹരാകാശ ശാസ്ത്രത്തില്‍ താല്‍പര്യമുള്ളവര്‍ക്കും ഭാവിയില്‍ പരിശീലനവും ശില്‍പശാലകളും സംഘടിപ്പിക്കലും പദ്ധതിയുടെ ഭാഗമാണ്. വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കുമായി സ്പേസ് പ്രോഗ്രാമുകളും അവതരിപ്പിക്കും. വിനോദസഞ്ചാര രംഗത്ത് സാഹസികവും ഹൈടെക് അനുഭവങ്ങളും തേടുന്ന സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ പദ്ധതി സഹായിക്കുമെന്നാണ് വിലയിരുത്തൽ.

മലനിരകള്‍, മരുഭൂമി, കടല്‍ത്തീര ടൂറിസ വികസന പദ്ധതികള്‍ക്ക് പിറകെ റാസല്‍ഖൈമയെ ആഗോള അഡ്വഞ്ചര്‍ ടൂറിസം ഹബ്ബാക്കി മാറ്റാനുള്ള നീക്കത്തിന്‍റെ ഭാഗമാണ് പുതിയ സംരംഭം. സമ്പദ്വ്യവസ്ഥയുടെ വൈവിധ്യവത്കരണവും വിനോദ സഞ്ചാര നിക്ഷേപങ്ങളുടെ വര്‍ധനയും ഉയര്‍ന്ന സാങ്കേതിക മേഖലകളില്‍ പുതിയ തൊഴില്‍ വിപണിയും ബഹിരാകാശ ടൂറിസത്തിലൂടെ സൃഷ്ടിക്കപ്പെടുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

ബഹിരാകാശ യാത്ര പരിശീലനം, സീറോ ഗ്രാവിറ്റി അനുഭവങ്ങള്‍, സ്പേസ് മിഷന്‍ സിമുലേഷന്‍, സ്വകാര്യ സ്പേസ് ഫൈ്ളറ്റ് പദ്ധതികള്‍, വിദ്യാഭ്യാസ ഗവേഷണ സ്പേസ് പ്രോഗ്രാമുകള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അമേരിക്കന്‍ ബഹിരാകാശ സാങ്കേതിക സ്ഥാപനമായ ബ്ളിങ്ക് സ്പേസാണ് റാസല്‍ഖൈമ ബഹിരാകാശ ടൂറിസം പദ്ധതിയിലെ സാങ്കേതിക പങ്കാളി.

അഡ്വഞ്ചര്‍ ൈഫ്ലറ്റ്, ഏവിയേഷന്‍, ഹൈ പെര്‍ഫോമന്‍സ് എയര്‍ക്രാഫ്റ്റ് പരിശീലനം, എയര്‍ഷോ, പ്രത്യേക വ്യോമയാന പരിപാടികള്‍, ഭാവിയിലെ സ്പേസ് ടൂറിസം സഹകരണം തുടങ്ങിയവയില്‍ കേന്ദ്രീകരിച്ച് യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഡ്വഞ്ചര്‍ ഏവിയേഷന്‍ കമ്പനിയാണ് ആക്ഷന്‍ ​ൈഫ്ലറ്റ് ഏവിയേഷന്‍.

റാക് ഭരണാധിപനും ഉദ്യോഗസ്ഥരും സംബന്ധിച്ച ചടങ്ങില്‍ ആക്ഷന്‍ ൈഫ്ലറ്റ് ഏവിയേഷന്‍ - ബ്ളിങ്ക് സ്പേസ് അധികൃതര്‍ റാക് ബഹിരാകാശ ടൂറിസം പദ്ധതിയുടെ ധാരണ പത്രത്തില്‍ ഒപ്പുവെച്ചു. മുന്‍ നാസ അഡ്മിനിസ്ട്രേറ്റര്‍ ചാര്‍ലിസ് എഫ്. ബോള്‍ഡന്‍റെ മകന്‍ ചി ബോള്‍ഡന്‍, നാസ ബഹിരാകാശ യാത്രിക ജീനറ്റ് ജെ. എപ്പ്സ് തുടങ്ങിയവര്‍ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Ras Al Khaimah to launch space tourism
Next Story