റാസല്‍ഖൈമയില്‍ നിന്ന് ഗ്ലോബല്‍ വില്ലേജ്, ദുബൈ മാള്‍ ബസ് സര്‍വിസ്
text_fieldsറാസല്‍ഖൈമ: വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ റാസല്‍ഖൈമയില്‍ നിന്ന് ദുബൈ മാള്‍, ഗ്ലോബല്‍ വില്ലേജ് എന്നിവിടങ്ങളിലേക്ക് പ്രത്യേകം ബസ് സര്‍വിസ് ഏര്‍പ്പെടുത്തി റാക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (റാക്ട). ദുബൈ റോഡ്സ് ആൻഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി(ആർ.ടി.എ)യുടെയും ദുബൈ മാള്‍ മാനേജ്മെന്റിന്റെയും സഹകരണത്തോടെയാണ് റാക്ട വാരാന്ത്യ ദിവസങ്ങളില്‍ രണ്ട് പുതിയ സര്‍വിസ് തുടങ്ങുന്നത്. ഉച്ചക്ക് രണ്ടിനും വൈകീട്ട് അഞ്ചിനുമാണ് റാക് അല്‍ദൈത്ത് മെയിന്‍ സ്റ്റാൻഡില്‍ നിന്ന് ദുബൈ മാളിലേക്ക് സര്‍വിസ്. രാത്രി ഏഴിനും 10.30നുമാണ് ദുബൈ മാളില്‍ നിന്ന് റാസല്‍ഖൈമയിലേക്ക് തിരികെ സര്‍വിസ്. ഗ്ലോബല്‍ വില്ലേജിലേക്ക് റാസല്‍ഖൈമയില്‍നിന്ന് ഒരു ബസ് സര്‍വിസാണ് വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലുള്ളത്. റാസല്‍ഖൈമയില്‍ നിന്ന് വൈകീട്ട് നാലിന് പുറപ്പെടുന്ന ബസ് രാത്രി 11ന് ഗ്ലോബല്‍ വില്ലേജില്‍ നിന്ന് റാസല്‍ഖൈമയിലേക്ക് തിരികെയും പുറപ്പെടും.
ഇരു സ്ഥലങ്ങളിലേക്കും 30 ദിര്‍ഹമാണ് ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക്. മൂന്ന് വയസ്സുവരെ കുഞ്ഞുങ്ങള്‍ക്ക് യാത്ര സൗജന്യമാണ്. സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴിയും റാക്ടയുടെ വെബ്സൈറ്റ് വഴിയും മുന്‍കൂട്ടി പണമടച്ച് സീറ്റ് റിസര്‍വ് ചെയ്യാം. വെബ്സൈറ്റില്‍ കൃത്യമായ ബസ് സര്‍വിസ് സമയ വിവരങ്ങള്‍ ലഭ്യമാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

