ചൈനീസ് ബാങ്കുകളുമായി സഹകരണത്തിന് റാസല്‍ഖൈമ
text_fieldsറാസല്‍ഖൈമയും ചൈനീസ് ബാങ്കുകളുമായുള്ള ധാരണാപത്രത്തില്‍ റാക് ഭരണാധിപന്‍ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ സാന്നിധ്യത്തില്‍ ഒപ്പുവെക്കുന്നുറാസല്‍ഖൈമയും ചൈനീസ് ബാങ്കുകളുമായുള്ള ധാരണാപത്രത്തില്‍ റാക് ഭരണാധിപന്‍ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ സാന്നിധ്യത്തില്‍ ഒപ്പുവെക്കുന്നു
റാസല്‍ഖൈമ: ചൈനയുമായുള്ള സഹകരണം വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി ബാങ്ക് ഓഫ് ചൈനയും ഇന്‍ഡസ്ട്രിയല്‍ ആൻഡ് കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് ചൈനയുമായി (ഐ.സി.ബി.സി) ധാരണാപത്രത്തില്‍ ഒപ്പുവെച്ച് റാസല്‍ഖൈമ. ചൈനീസ് കോണ്‍സല്‍ ജനറല്‍ ഔബോകിയാന്‍റെ സന്ദര്‍ശന വേളയിലാണ് ചൈനയും റാസല്‍ഖൈമയും തമ്മിലുള്ള വാണിജ്യ-സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്ന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന കരാര്‍ ഒപ്പുവെച്ചത്. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ സാന്നിധ്യത്തില്‍ റൂളേഴ്സ് ഓഫീസിനെ പ്രതിനിധീകരിച്ച് ലോഡി എം ബ്രെക്റ്റ്സ്, ബാങ്ക് ഓഫ് ചൈന പ്രതിനിധി പാന്‍ ഷിന്യുവാന്‍, ഐ.സി.ബി.സി പ്രതിനിധി ലിയു ഹുവായുമാണ് കരാറില്‍ ഒപ്പിട്ടത്.
സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുകയും നിക്ഷേപം വര്‍ധിപ്പിക്കുകയും ചെയ്യുന്നതിന് ലക്ഷ്യമിടുന്നതിനാണ് കരാറിലെ പ്രധാന ഊന്നല്‍. നിര്‍മാണം, ലോജിസ്റ്റിക്സ്, തുറമുഖം, പുനരുപയോഗ ഊര്‍ജം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ ഇതിലൂടെ കഴിയും. ബാങ്ക് ഓഫ് ചൈനയുമായി ഒപ്പുവെച്ച കരാറിലൂടെ ചൈനീസ് കമ്പനികള്‍ക്ക് റാസല്‍ഖൈമയില്‍ പ്രവര്‍ത്തനം തുടങ്ങുന്നതിനും വിപുലീകരിക്കുന്നതിനും പിന്തുണ നല്‍കുന്നതിനും സംരംഭകര്‍ക്ക് അന്താരാഷ്ട്ര ഇടപാടുകള്‍ സുഗമമാക്കുന്നതിനും സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

