ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി റാക് ഭരണാധിപന്
text_fieldsശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നേതൃത്വത്തില്‍ റാസല്‍ഖൈമയില്‍ നടന്ന ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍
റാസല്‍ഖൈമ: ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് റാക് വാല്‍ഡോഫ് അസ്റ്റോറിയ ഹോട്ടലില്‍ ഒരുക്കിയ ബിസിനസ് മീറ്റിനോടനുബന്ധിച്ച് നടന്ന 76ാമത് ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ വിശിഷ്ടാതിഥിയായി യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി.
ഇന്ത്യക്കും യു.എ.ഇക്കുമിടയില്‍ സൗഹൃദത്തിന്റെ പാലങ്ങള്‍ പണിയുന്ന ഇന്ത്യന്‍ സമൂഹം പ്രശംസയര്‍ഹിക്കുന്നതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന് അഭിപ്രായപ്പെട്ടു. മഹാരാഷ്ട്ര വ്യവസായ മന്ത്രി ഉദയ് സാമന്ത്, റാസല്‍ഖൈമയിലെ പൗര പ്രമുഖര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ദുബൈയില്‍നിന്നും വടക്കന്‍ എമിറേറ്റുകളില്‍ നിന്നുമുള്ള ഇന്ത്യന്‍ സമൂഹ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

