തണുത്തുവിറച്ച് ജബല്‍ ജൈസ്
text_fieldsറാസല്‍ഖൈമ: ജബല്‍ ജൈസിലെ താപനില ശനിയാഴ്ച ഒരു ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അബൂദബി, ദുബൈ തുടങ്ങി മിക്ക എമിറേറ്റുകളിലും താപനില 14-17 ഡിഗ്രിയായി കുറഞ്ഞത് അന്തരീക്ഷം തണുത്തുറഞ്ഞതാക്കി. തീരപ്രദേശങ്ങില്‍ ഉയര്‍ന്ന താപനില 20-23 ഡിഗ്രി സെല്‍ഷ്യസും പര്‍വത പ്രദേശങ്ങളില്‍ 9-14 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കുമെന്നും കാലാവസ്ഥ കേന്ദ്രങ്ങള്‍ അറിയിച്ചു.
തീര പ്രദേശങ്ങളില്‍ കുറഞ്ഞ താപനില 15 ഡിഗ്രി സെല്‍ഷ്യസിലും പര്‍വത മേഖലകളില്‍ ഏകദേശം നാല് ഡിഗ്രി സെല്‍ഷ്യസിലും കുറയാനും സാധ്യതയുണ്ട്. അന്തരീഷം പൊതുവേ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും തീരപ്രദേശങ്ങളിലും പടിഞ്ഞാറന്‍ പ്രദേശങ്ങളിലും ചില ദ്വീപുകളിലും മഴക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു.