ലാറ്റിനമേരിക്കന്‍-കരീബിയന്‍ രാഷ്ട്രങ്ങളുടെ സ്ഥാനപതികളെ സ്വീകരിച്ച് റാസല്‍ഖൈമ
text_fieldsറാസല്‍ഖൈമ: ലാറ്റിനമേരിക്കന്‍, കരീബിയന്‍ അംബാസഡര്‍മാരുടെ പ്രതിനിധി സംഘത്തെ സ്വീകരിച്ച് റാസല്‍ഖൈമ. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി സംഘവുമായി കൂടിക്കാഴ്ച നടത്തി.
ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള കാഴ്ചപ്പാടുകളും നിർദേശങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. വ്യാപാരം, നിക്ഷേപം, സാമ്പത്തിക വികസനം, വിവിധ മേഖലകളിലെ പരസ്പര സഹകരണം എന്നിവ വിപുലപ്പെടുത്താനുള്ള പുതിയ അവസരങ്ങളും ഇരുപക്ഷവും വിലയിരുത്തി.
അന്താരാഷ്ട്ര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ആഗോള, നിക്ഷേപ, സാമ്പത്തിക സഹകരണത്തിന് പുതിയ വഴികള്‍ തുറക്കുന്നതിനുമുള്ള റാസല്‍ഖൈമയുടെ ശ്രമങ്ങളുടെ ഭാഗമായാണ് പ്രതിനിധി സംഘത്തിന്‍റെ സന്ദര്‍ശനമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

