ആഭ്യന്തര ടൂറിസത്തിൽ കുതിച്ചുചാട്ടം; നേട്ടക്കൊയ്ത്ത് നടത്തി റാസൽഖൈമ
text_fieldsറാസൽഖൈമയിലെ അൽ ജസീറ അൽ ഹംറ ഹെറിറ്റേജ് വില്ലേജ്
റാസല്‍ഖൈമ: എമിറേറ്റില്‍ ആഭ്യന്തര സന്ദര്‍ശകര്‍ കൂടുതലായി എത്തിയത് ടൂറിസം മേഖലക്ക് നേട്ടമായതായി അധികൃതര്‍. ഈ വര്‍ഷം ഏപ്രിലില്‍ സന്ദര്‍ശകരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അതേ മാസത്തേക്കാള്‍ 93 ശതമാനം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. പ്രാദേശിക അനിശ്ചിതത്വത്തെ തുടർന്ന് അന്താരാഷ്ട്ര സന്ദര്‍ശകര്‍ കുറഞ്ഞെങ്കിലും യു.എ.ഇ സ്വദേശികളുടെ സ്റ്റേക്കേഷനായി തെരഞ്ഞെടുത്തത് റാസല്‍ഖൈമക്ക് നേട്ടമാവുകയായിരുന്നു.
റാക് ടൂറിസം ഡെവലപ്പ്മെന്‍റ് അതോറിറ്റി (റാക് ടി.ഡി.എ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഏപ്രിലില്‍ ഹോട്ടല്‍ ഒക്ക്യുപന്‍സി ശരാശരി 32 ശതമാനമായിരുന്നു. എന്നാല്‍, ഇത് വാരാന്ത്യങ്ങളില്‍ 70 ശതമാനത്തിലധികമായി ഉയര്‍ന്നു. പ്രത്യേകിച്ച് ബീച്ച് റിസോര്‍ട്ടുകളിലും ആരോഗ്യ-ക്ഷേമ കേന്ദ്രീകൃത റിസോര്‍ട്ടുകളിലുമാണ് ചെറിയ അവധിക്കാലയളവ് ചെലവഴിക്കാന്‍ സന്ദര്‍ശകരത്തെിയത്.
പ്രാദേശിക അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ രാജ്യത്തെ ടൂറിസം മേഖലക്ക് ആഭ്യന്തര യാത്രികര്‍ നല്‍കിയ പിന്തുണയാണ് കണക്കുകള്‍ കാണിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ‘റാക് മൂമെന്‍റ്സ്’ പോലുള്ള പ്രചാരണ പരിപാടികളിലൂടെ സ്റ്റേക്കേഷന്‍ ഓഫറുകളും ഹ്രസ്വകാല അവധിക്കാല പാക്കേജുകളും പ്രാദേശിക വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് അവതരിപ്പിച്ചിരുന്നു.
2030ഓടെ പ്രതിവര്‍ഷം 35 ലക്ഷം സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിടുന്ന റാസല്‍ഖൈമയില്‍ നിലവിലെ ഹോട്ടല്‍ മുറികളുടെ എണ്ണം ഇരട്ടിപ്പിക്കുന്നതിനുള്ള നിര്‍മാണ പ്രവൃത്തികള്‍ സജീവമാണ്. ഭാവിയിലെ ആവശ്യകത നിറവേറ്റുന്നതിന് റാക് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 30,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ പുതിയ യാത്രാ ടെര്‍മിനല്‍ നിര്‍മാണം പുരോഗമിക്കുകയാണ്. 2028ല്‍ പൂര്‍ത്തിയാകുന്ന ഈ പദ്ധതി വലിയ വിമാനങ്ങള്‍ക്കും കൂടുതല്‍ യാത്രക്കാര്‍ക്കും സൗകര്യമൊരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

