റാസല്‍ഖൈമ പൊലീസിന് ആഗോള അംഗീകാരം; ഐ.എസ്.ഒ നേടുന്ന ലോകത്തെ ആദ്യ പൊലീസ് സ്ഥാപനം
text_fieldsറാസല്‍ഖൈമ: ഗുണനിലവാര മാനേജ്മെന്‍റ് സംവിധാനങ്ങള്‍ക്കുള്ള ആഗോള സാക്ഷ്യപത്രം കരസ്ഥമാക്കി റാക് പൊലീസ്. എല്‍.ആര്‍.ക്യു.എ എന്ന ആഗോള ഓഡിറ്റ് സര്‍ട്ടിഫിക്കേഷന്‍ സ്ഥാപനത്തില്‍ നിന്ന് ഐ.എസ്.ഒ 54002:2025 സര്‍ട്ടിഫിക്കറ്റാണ് നേടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഭരണനിര്‍വഹണ സംവിധാനങ്ങളുടെ ഓഡിറ്റും സര്‍ട്ടിഫിക്കേഷനും നടത്തുന്ന സ്ഥാപനമാണ് എല്‍.ആര്‍.ക്യു.എ. അന്താരാഷ്ട്ര ഐ.എസ്.ഒ മാനദണ്ഡങ്ങള്‍ പാലിച്ചാണ് സര്‍ട്ടിഫിക്കേഷന്‍ നടത്തുന്നത്. ഇത്തരത്തില്‍ സാക്ഷ്യപത്രം നേടുന്ന ലോകത്തെ ആദ്യ പൊലീസ് സ്ഥാപനമായി മാറിയത് അഭിമാനകരമായ നേട്ടമാണെന്ന് റാക് പൊലീസ് മേധാവി ചീഫ് മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുഐമി പറഞ്ഞു. ‘ഇത് സ്ഥാപനത്തിന്‍റെ തന്ത്രപരമായ പ്രവര്‍ത്തനരംഗത്തെ സുപ്രധാന മുന്നേറ്റമാണ്.
ആഭ്യന്തര മന്ത്രാലയത്തിന്‍റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനൊപ്പം സ്ഥാപനത്തിന്‍റെ പ്രവര്‍ത്തന മികവ് ഉയര്‍ത്താനും സമൂഹത്തിലെ സുരക്ഷാ ജീവിത നിലവാരം മെച്ചപ്പെടുത്താനുമുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ അംഗീകാരം. പുതിയ സര്‍ട്ടിഫിക്കേഷനിലൂടെ നമ്മുടെ പ്രവര്‍ത്തന രീതികള്‍ ആഗോള ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നതായി സ്ഥിരീകരിക്കപ്പെട്ടു. വിവിധ ജനറല്‍ ഡയറക്ടറേറ്റുകളിലും സമഗ്ര പൊലീസ് സ്റ്റേഷനുകളിലും നടപ്പാക്കിയ വികസന പരിഷ്കരണ പദ്ധതികളുടെ ഫലമായാണ് ഈ നേട്ടമെന്നും അലി അബ്ദുല്ല വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

