ശ്രദ്ധേയമായി റാക് പൊലീസ് ബലിപെരുന്നാള്‍ ആഘോഷം
text_fieldsറാക് പൊലീസിന്‍റെ നേതൃത്വത്തില്‍ മനാര്‍ മാളില്‍ നടന്ന ബലിപെരുന്നാള്‍ ആഘോഷ പരിപാടിയില്‍ നിന്ന്
റാസല്‍ഖൈമ: ബലിപെരുന്നാളിനോടനുബന്ധിച്ച് റാക് പൊലീസ് സംഘടിപ്പിച്ച ‘ഈദുകും ഫര്‍ഹ വ അമാന്‍’ വിനോദ പരിപാടികള്‍ വന്‍ ജനപങ്കാളിത്തത്തോടെ ശ്രദ്ധേയമായി. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് മീഡിയ ആൻഡ് പബ്ളിക് റിലേഷന്‍സ് വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ ബലിപെരുന്നാള്‍ ആഘോഷം സംഘടിപ്പിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
രണ്ട് ദിവസങ്ങളിലായി മനാര്‍ മാളില്‍ നടന്ന പരിപാടിയില്‍ കുടുംബ സാമൂഹിക ഐക്യം ശക്തിപ്പെടുത്തുന്ന വിവിധ പരിപാടികളായിരുന്നു പ്രധാന ആകര്‍ഷണം. തദ്ദേശീയര്‍ക്കൊപ്പം സന്ദര്‍ശകരും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളും പരിപാടിയില്‍ പങ്കെടുത്തു. റാക് പൊലീസ് ബാന്‍ഡിന്‍റെ സംഗീതാവതരണം, ആകര്‍ഷകമായ ലൈറ്റ്-വിഷ്വല്‍ പ്രദര്‍ശനങ്ങള്‍, സാംസ്കാരിക-വിനോദ മത്സരങ്ങള്‍ എന്നിവ ചടങ്ങിന് മാറ്റുകൂട്ടി. യു.എ.ഇയുടെ അഭിമാനമായി ദേശീയ പതാകകള്‍ വിതരണം ചെയ്തതോടൊപ്പം ഉപഹാരങ്ങളും മധുരപലഹാരങ്ങളും പങ്കെടുത്തവര്‍ക്ക് സമ്മാനിച്ചു.
നറുക്കെടുപ്പിലൂടെ വിമാന ടിക്കറ്റുകളും വിതരണം ചെയ്തു. കുട്ടികളും കുടുംബവമുള്‍പ്പെടെയുള്ളവരുടെ മനസ്സില്‍ സന്തോഷം നിറച്ചാണ് ആഘോഷ പരിപാടികള്‍ സമാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

