റാക് വ്യോമയാന വിഭാഗം നടത്തിയത് 196 രക്ഷാദൗത്യങ്ങള്‍
text_fieldsറാസല്‍ഖൈമ: പോയവര്‍ഷം 196 രക്ഷാദൗത്യങ്ങൾ പൂർത്തീകരിച്ചതായി റാക് പൊലീസ് വ്യോമയാന വിഭാഗം അറിയിച്ചു. ഗതാഗത ക്രമീകരണം, കാണാതായവര്‍ക്കായുള്ള തിരച്ചില്‍, രക്ഷാപ്രവര്‍ത്തനം, പരിശീലനം, സുരക്ഷ പട്രോളിങ് തുടങ്ങി വ്യത്യസ്ത സേവനങ്ങളിലും പരിപാടികളിലും വ്യോമയാന വിഭാഗം പങ്കാളികളായതായി റാക് പൊലീസ് എയര്‍വിങ് വിഭാഗം മേധാവി ലഫ്റ്റനന്റ് കേണല്‍ പൈലറ്റ് അബ്ദുല്ല അലി അല്‍ ഷെഹി വ്യക്തമാക്കി.
ഏപ്രില്‍ മാസത്തിലായിരുന്നു കൂടുതല്‍ രക്ഷാദൗത്യങ്ങളിലേര്പ്പെട്ടത്. 60 തവണയാണ് വിവിധ ആവശ്യങ്ങള്‍ക്കായി ഹെലികോപ്ടര്‍ പറത്തിയത്.
ഓപറേഷന് റൂമില്‍ വരുന്ന അന്വേഷണങ്ങള്‍ക്കും സഹായഭ്യര്ഥനകള്ക്കും വേഗത്തിലുള്ള തീര്‍പ്പ് കല്പിക്കുന്നുണ്ട്. ഏത് സമ്മര്‍ദത്തിലും ഉയര്‍ന്ന കാര്യക്ഷമതയോടെ പ്രഫഷനലിസത്തോടെ വിഷയങ്ങളോട് പ്രതികരിക്കാന്‍ സേനാംഗങ്ങള്‍ക്ക് കഴിയുന്നുണ്ടെന്നും അബ്ദുല്ല അലി തുടര്‍ന്നു.
പര്‍വത നിരകള്‍ തുടങ്ങി ദുര്‍ഘട മേഖലകള്‍ വിനോദത്തിനായി തിരഞ്ഞെടുക്കുന്നവര്‍ അതുമായി ബന്ധപ്പെട്ട് മുന്‍കൂര്‍ പരിശീലനം നേടുന്നത് അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കാന്‍ സഹായിക്കുമെന്ന് റാക് പൊലീസ് എയര്‍വിങ് വകുപ്പ് പൊതുജനങ്ങളോട് നിർദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

