റാസൽഖൈമ-ഒമാന്‍ അതിര്‍ത്തി : യാത്രികരുടെ പരിചരണം ഉറപ്പാക്കുെമന്ന് ആഭ്യന്തരമന്ത്രാലയം
text_fieldsറാക്-അല്‍ദാര അതിര്‍ത്തിയിലെത്തിയ റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്‍വാന്‍ നുഐമിയും റാക് ദുരന്ത നിവാരണ വിഭാഗം ഡയറക്ടര്‍ ശൈഖ് സഖര്‍ ബിന്‍ ഉമര്‍ ആല്‍ ഖാസിമിയും സംഘവും
റാസല്‍ഖൈമ: ഒമാനില്‍നിന്ന് വരുന്നവര്‍ക്കും ഇവിടെനിന്ന് പോവുന്നവര്‍ക്കും റാസല്‍ഖൈമ അല്‍ദാര അതിര്‍ത്തിയിലെ പരിശോധനകളും അനുബന്ധ നടപടിക്രമങ്ങളും കുറ്റമറ്റ രീതിയില്‍ ക്രമീകരിക്കുമെന്ന് റാക് ആഭ്യന്തര മന്ത്രാലയം. കോവിഡുമായി ബന്ധപ്പെട്ട് അടച്ചിരുന്ന അതിര്‍ത്തി തുറന്നതിനെതുടർന്ന് റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്‍വാന്‍ നുഐമി, റാക് ദുരന്തനിവാരണ വിഭാഗം ഡയറക്ടര്‍ ശൈഖ് സഖര്‍ ബിന്‍ ഉമര്‍ ആല്‍ ഖാസിമി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം കഴിഞ്ഞദിവസം അല്‍ദാര അതിര്‍ത്തി സന്ദര്‍ശിച്ചു.
യാത്രക്കാരുടെ നടപടിക്രമങ്ങള്‍ സുഗമമാക്കുമ്പോഴും കോവിഡ് വ്യാപനത്തിനെതിരായ പ്രതിരോധ നടപടികളില്‍ വിട്ടുവീഴ്ച അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

