Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാ​സ​ൽ​ഖൈ​മ- മു​സ​ന്തം...

റാ​സ​ൽ​ഖൈ​മ- മു​സ​ന്തം ബ​സ് സ​ർ​വി​സ് തു​ട​ങ്ങി

text_fields
bookmark_border
റാ​സ​ൽ​ഖൈ​മ​യി​ൽ​നി​ന്ന് ഒ​മാ​നി​ലെ മു​സ​ന്ത​ത്തേ​ക്ക് ശ​നി​യാ​ഴ്ച ആ​രം​ഭി​ച്ച ബ​സ് സ​ർ​വി​സ്
cancel
camera_alt

റാ​സ​ൽ​ഖൈ​മ​യി​ൽ​നി​ന്ന് ഒ​മാ​നി​ലെ മു​സ​ന്ത​ത്തേ​ക്ക് ശ​നി​യാ​ഴ്ച ആ​രം​ഭി​ച്ച ബ​സ് സ​ർ​വി​സ്

റാ​സ​ൽ ഖൈ​മ: യു.​എ.​ഇ​യി​ലെ റാ​സ​ൽ​ഖൈ​മ​യി​ൽ​നി​ന്ന് ഒ​മാ​നി​ലെ മു​സ​ന്ത​ത്തേ​ക്ക് ബ​സ് സ​ർ​വി​സ് ആ​രം​ഭി​ച്ചു. ആ​ദ്യ ബ​സി​ന് മു​സ​ന്തം ഗ​വ​ർ​ണ​റേ​റ്റി​ൽ വ​ൻ സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. റാ​സ​ൽ​ഖൈ​മ ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി​യാ​ണ് അ​യ​ൽ​രാ​ജ്യ​ത്തേ​ക്ക് ബ​സ് സ​ർ​വി​സ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

രാ​വി​ലെ എ​ട്ടു മ​ണി​ക്കാ​ണ് റാ​സ​ൽ​ഖൈ​മ​യി​ൽ​നി​ന്ന് ഒ​മാ​നി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ മു​സ​ന്ത​ത്തേ​ക്കു​ള്ള ആ​ദ്യ ബ​സ് പു​റ​പ്പെ​ടു​ന്ന​ത്. വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ എ​ട്ടി​നും വൈ​കു​ന്നേ​രം ആ​റി​നും റാ​സ​ൽ​ഖൈ​മ​യി​ൽ​നി​ന്ന് മു​സ​ന്തം ബ​സ് പു​റ​പ്പെ​ടും. ഇ​തേ​സ​മ​യം മു​സ​ന്ത​മി​ൽ​നി​ന്ന് തി​രി​ച്ചും ബ​സു​ണ്ടാ​കും. ഒ​മാ​നും യു.​എ.​ഇ​ക്കു​മി​ട​യി​ലെ വി​നോ​ദ​സ​ഞ്ചാ​രം പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് പു​തി​യ ബ​സ് സ​ർ​വി​സെ​ന്ന് റാ​ക്ട ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഇ​സ്മാ​യി​ൽ ഹ​സ​ൻ ആ​ൽ ബ​ലൂ​ഷി പ​റ​ഞ്ഞു.

നി​റ​യെ യാ​ത്ര​ക്കാ​രു​മാ​യി മു​സ​ന്ത​മി​ലെ ഖ​സ​ബി​ലെ​ത്തി​യ ആ​ദ്യ ബ​സി​ന് മു​സ​ന്തം ഗ​വ​ർ​ണ​റേ​റ്റ് പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഊ​ഷ്മ​ള​മാ​യ വ​ര​വേ​ൽ​പ്പ്​ ന​ൽ​കി. ഖ​സ​ബി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും അ​ധി​കൃ​ത​ർ യാ​ത്ര​ക്കാ​രെ ആ​ഘോ​ഷ​ത്തോ​ടെ വ​ര​വേ​റ്റു. 50 ദി​ർ​ഹം നി​ര​ക്കി​ലാ​ണ് ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ ബ​സ് സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്. റാ​ക്ട​യു​ടെ അ​ന്താ​രാ​ഷ്ട്ര ബ​സ് സ​ർ​വി​സി​നു കൂ​ടി​യാ​ണ് തു​ട​ക്ക​മാ​യെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MusandamRas Al KhaimahBus Service
News Summary - Ras Al Khaimah - Musandam bus service started
Next Story