അര്‍ബുദ രോഗികളെ ചേര്‍ത്തുപിടിച്ച് റാസല്‍ഖൈമയില്‍ ഇഫ്താര്‍
text_fieldsറാസല്‍ഖൈമയില്‍ അര്‍ബുദ ബാധിതര്‍ക്കായി നടന്ന ഇഫ്താര്‍ സംഗമത്തില്‍ എൻജിനീയര്‍ ശൈഖ് സാലിം ബിൻ സുല്‍ത്താന്‍
അല്‍ ഖാസിമി, ശൈഖ് സാലിം ബിന്‍ റഖത് അല്‍ അംറി തുടങ്ങിയവര്‍
റാസല്‍ഖൈമ: അര്‍ബുദ ബാധിതരെയും കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിച്ച് എമിറേറ്റ്സ് കാന്‍സര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ റാസല്‍ഖൈമയില്‍ ഇഫ്താര്‍ സംഗമം. അർബുദ ബാധിതരെ പിന്തുണക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണെന്ന് ചടങ്ങില്‍ സംസാരിച്ച എമിറേറ്റ്സ് കാന്‍സര്‍ സെന്റര്‍ മാനേജര്‍ ശൈഖ് സാലിം ബിന്‍ റഖത് അല്‍ അംറി പറഞ്ഞു.
ധാര്‍മികവും മാനസികവുമായി പിന്തുണ അർബുദ രോഗികള്‍ക്ക് ഉറപ്പുവരുത്തുകയെന്നതാണ് ഇത്തരം ചടങ്ങുകളുടെ ലക്ഷ്യമെന്നും അധികൃതര്‍ വ്യക്തമാക്കി. എൻജിനീയര്‍ ശൈഖ് സാലിം ബിൻ സുല്‍ത്താന്‍ അല്‍ ഖാസിമി മുഖ്യാതിഥിയായിരുന്നു. ഇഫ്താര്‍ വിരുന്നിന് പുറമെ ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് ഉപഹാരവും സമ്മാനിച്ചു.
ഗള്‍ഫ് ഫാര്‍മസ്യൂട്ടിക്കല്‍സ് ഇന്‍ഡസ്ട്രീസ്, ലൈഫ് ഫാര്‍മസി, കേരള ഹൈപ്പര്‍ മാര്‍ക്കറ്റ്, ഇംബ ബി.എം.ടി, തിലാല്‍ തുടങ്ങി വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഇഫ്താര്‍ സംഗമം നടന്നത്. അല്‍ ബറൈറാത്ത് വെഡ്ഡിങ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സമൂഹത്തിലെ വിവിധ തുറകളില്‍നിന്നുള്ളവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

