റാക് ഇക്കണോമിക് സോണില്‍ 1,839 പുതിയ കമ്പനികള്‍
text_fieldsറാക് ഇക്കണോമിക് സോൺ
റാസല്‍ഖൈമ: ഈ വർഷം ആദ്യ പാദത്തിൽ 1,839 പുതിയ കമ്പനികൾ ആരംഭിച്ചതായി റാക് ഇക്കണോമിക് സോണ്‍ (റാകിസ്). മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 122 ശതമാനം വളര്‍ച്ചയാണ് ഇതെന്ന് റാകിസ് ഗ്രൂപ് സി.ഇ.ഒ റാമി ജല്ലാദ് പറഞ്ഞു. പുതിയ ബിസിനസ് സംരംഭങ്ങളുടെ കടന്നുവരവ് സാമ്പത്തിക മേഖലക്ക് ഊര്‍ജം നല്‍കും.
വ്യവസായ-വാണിജ്യ മേഖലകളില്‍ സംരംഭകര്‍ക്ക് നല്കുന്ന സ്വാതന്ത്ര്യവും സുരക്ഷിതത്വബോധവുമാണ് റാകിസിന്റെ ആകര്‍ഷണം. സംരംഭകരെ വിജയത്തിലേക്ക് നയിക്കുകയെന്നതിലൂന്നിയാണ് റാകിസ് മുന്നോട്ടുപോകുന്നത്. ഇത് വിജയം കാണുന്നതിന്റെ പ്രതിഫലനമാണ് പുതുസംരംഭകര്‍ക്ക് റാസല്‍ഖൈമ പ്രിയങ്കരമാകുന്നതിന് പിന്നിലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഇന്ത്യ, പാകിസ്താന്, യു.കെ, റഷ്യ, ഈജിപ്ത് രാജ്യങ്ങളില്‍നിന്നുള്ളവരാണ് നിക്ഷേപകരിലധികവും. പുതുതായി രജിസ്റ്റര്‍ ചെയ്യപ്പെട്ടവയില്‍ 41 ശതമാനവും വാണിജ്യ-പൊതു വ്യാപാര കമ്പനികളാണ്. ഇ-കോമേഴ്സ്, മീഡിയ തുടങ്ങിയ മേഖലയിലും റാകിസ് ശ്രദ്ധേയമായ വളര്‍ച്ച രേഖപ്പെടുത്തി. 2022ലെ ഒന്നാം പാദത്തെ അപേക്ഷിച്ച് ഈ വര്‍ഷം വ്യവസായിക സ്ഥാപനങ്ങളുടെ സജ്ജീകരണത്തില്‍ റാകിസിന്റെ വളര്‍ച്ച 107 ശതമാനമാണ്.
വെജിറ്റബിള്‍ ഓയില്‍, പൗള്‍ട്രി പ്രൊഡക്ട്സ്, വെറ്റ് സെല്‍ ബാറ്ററി മാനുഫാക്ചറിങ്, പാക്കേജിങ് മെറ്റീരിയല്‍ മാനുഫാക്ചറിങ് തുടങ്ങി വ്യത്യസ്ത നിര്‍മാണ യൂനിറ്റുകള്‍ വിജയവഴിയിലാണ്. 18,000ത്തിലേറെ കമ്പനികൾ നിലവില്‍ റാകിസിന് കീഴിലുണ്ടെന്നും റാമി ജല്ലാദ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

