വനിതദിനം ആഘോഷിച്ച് റാസല്‍ഖൈമ
text_fieldsറാക് പൊലീസിന്റെ നേതൃത്വത്തില്‍ റാസല്‍ഖൈമയില്‍ നടന്ന വനിതദിനാഘോഷ ചടങ്ങില്‍നിന്ന്
റാസല്‍ഖൈമ: വ്യത്യസ്ത മേഖലകളില്‍ സ്ത്രീകള്‍ കൈവരിച്ച മഹത്തായ നേട്ടങ്ങള്‍ വിളംബരം ചെയ്ത് അന്താരാഷ്ട്ര വനിതദിനം ആഘോഷിച്ച് റാക് പൊലീസ്. റാക് പൊലീസിന് കീഴിലെ വനിത പൊലീസ്- യൂത്ത് ടീം സംയുക്തമായി ഒരുക്കിയ ആഘോഷ ചടങ്ങില്‍ റാക് പൊലീസ് ആക്ടിങ് കമാന്‍ഡര്‍ ഇന്‍ ചീഫ് ബ്രിഗേഡിയര്‍ ജമാല്‍ അഹ്മദ് അല്‍ തായര്‍ ഇമാറാത്തി സ്ത്രീകളുടെ സമര്‍പ്പണത്തെ പ്രകീര്‍ത്തിച്ചു.
സ്ത്രീ സമൂഹത്തില്‍, പ്രത്യേകിച്ച് പൊലീസ്-സൈനിക അംഗങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്താനും സേവന വഴിയില്‍ ഊര്‍ജം നിറക്കാനുമുള്ള ദിനമാണ് വനിതദിനമെന്നും ജമാല്‍ അഹ്മദ് അഭിപ്രായപ്പെട്ടു.
‘അവള്‍ക്കൊപ്പം വീട് പൂത്തുലയുന്നു’ എന്ന ശീര്‍ഷകത്തില്‍ നടന്ന ആഘോഷ ചടങ്ങിന് ടീം ലീഡര്‍ മേജര്‍ അമല്‍ അല്‍ ഉബൈദ് നേതൃത്വം നല്കി. സൗജന്യ ആരോഗ്യ പരിശോധന, കണ്‍സല്‍ട്ടേഷനുകള്‍, പ്രായോജകര്‍ക്ക് ഉപഹാരവിതരണം തുടങ്ങിയവ നടന്നു. റിസോഴ്സസ് ആൻഡ് സപ്പോര്‍ട്ട് സര്‍വിസസ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് ഉബൈദ് അല്‍ ഖത്രി, റാക് പൊലീസിലെ വനിത അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

