ഓണം കെങ്കേമമാക്കി റാസല്‍ഖൈമ
text_fieldsറാസല്‍ഖൈമയില്‍ ലേബര്‍ ക്യാമ്പില്‍ നടന്ന ഓണാഘോഷം
റാസല്‍ഖൈമ: മാവേലിയോടൊപ്പം നബിദിന അവധിയും ഒരുമിച്ചെത്തിയതോടെ ഓണാഘോഷം കെങ്കേമമാക്കി റാസല്‍ഖൈമയിലെ മലയാളി സമൂഹം. പല സ്ഥാപനങ്ങളും വ്യാഴാഴ്ച പുലര്‍ച്ചതന്നെ പൂക്കളമൊരുക്കി ഓണാഘോഷം തുടങ്ങിയിരുന്നു. വില്ലകളിലും താമസകേന്ദ്രങ്ങളിലും വ്യത്യസ്ത വര്‍ണങ്ങളില്‍ പൂക്കളങ്ങളൊരുക്കിയാണ് മലയാളികള്‍ ഓണത്തെ വരവേറ്റത്.
മലയാണ്മയുടെ രുചിക്കൂട്ടുകളോടെ സദ്യയൊരുക്കിയ റസ്റ്റാറന്റുകള്‍ ഓണക്കച്ചവടം ഗംഭീരമാക്കി. 20 മുതല്‍ 40 ദിര്‍ഹം വരെയായിരുന്നു റസ്റ്റാറന്റുകളില്‍ സദ്യയുടെ നിരക്ക്. ലേബര്‍ ക്യാമ്പുകളില്‍ സ്ഥാപന ഉടമകളുടെയും തൊഴിലാളികളുടെയും മുന്‍കൈയില്‍ ഓണാഘോഷം നടന്നു. സദ്യയൊരുക്കി ഓണപ്പാട്ടുകളും നൃത്തച്ചുവടുകളുമായാണ് തൊഴിലാളികള്‍ ഓണാഘോഷം ആഹ്ലാദകരമാക്കിയത്. വരുംദിവസങ്ങളിലും വിവിധ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ റാസല്‍ഖൈമയില്‍ ഓണാഘോഷങ്ങള്‍ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

