പതാക ദിനാചരണം പ്രൗഢമാക്കി റാസല്‍ഖൈമ
text_fieldsദുബൈ െപാലീസ് ആസ്ഥാനത്ത് ദേശീയപതാക ഉയർത്തുന്നു
റാസല്‍ഖൈമ: പ്രൗഢ പരിപാടികളോടെ റാസല്‍ഖൈമയില്‍ യു.എ.ഇ പതാകദിനം ആചരിച്ചു. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലും താമസ സ്ഥലങ്ങളിലും യു.എ.ഇ ദേശീയപതാക ഉയർത്തലും ബാന്‍ഡ്മേളവും കുട്ടികളുടെ വൈവിധ്യമാര്‍ന്ന പരിപാടികളും നടന്നു.
ആഭ്യന്തരമന്ത്രാലയത്തിെൻറ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങിന് റാക് പൊലീസ് ഡെപ്യൂട്ടി കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്ല ഖമീസ് അല്‍ ഹദീദി നേതൃത്വം നല്കി.
റാക് ഇന്ത്യന്‍, സ്കോളേഴ്സ്, ന്യൂ ഇന്ത്യന്‍, ഇന്ത്യന്‍ പബ്ലിക്, ഐഡിയല്‍ സ്കൂളുകളും പതാകദിനത്തില്‍ പങ്കാളികളായി. റാക് കേരള സമാജത്തില്‍ നടന്ന പതാകദിനാചരണത്തില്‍ പ്രസിഡൻറ് നാസര്‍ അല്‍ദാന യു.എ.ഇ ദേശീയ പതാക ഉയര്‍ത്തി.

