Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലോ​ക ടൂ​റി​സം ദി​നം...

ലോ​ക ടൂ​റി​സം ദി​നം ആ​ഘോ​ഷി​ച്ച് റാ​സ​ല്‍ഖൈ​മ

text_fields
bookmark_border
റാ​സ​ല്‍ഖൈ​മ​യി​ല്‍ ന​ട​ന്ന ലോ​ക ടൂ​റി​സം ദി​നം ആ​ഘോ​ഷ​ച്ച​ട​ങ്ങി​ല്‍നി​ന്ന്
cancel
camera_alt

റാ​സ​ല്‍ഖൈ​മ​യി​ല്‍ ന​ട​ന്ന ലോ​ക ടൂ​റി​സം ദി​നം ആ​ഘോ​ഷ​ച്ച​ട​ങ്ങി​ല്‍നി​ന്ന്

റാ​സ​ല്‍ഖൈ​മ: രാ​ജ്യ​ത്തി​ന്‍റെ പൈ​തൃ​കം വി​ളം​ബ​രം ചെ​യ്ത് ലോ​ക ടൂ​റി​സം ദി​നം ആ​ഘോ​ഷി​ച്ച് റാ​സ​ല്‍ഖൈ​മ. വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ റാ​ക് പൊ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ​നാ​ര്‍ മാ​ളി​ല്‍ ന​ട​ന്ന ആ​ഘോ​ഷ ച​ട​ങ്ങി​ല്‍ യു.​എ.​ഇ​യു​ടെ പൈ​തൃ​ക പ്ര​ദ​ര്‍ശ​ന​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്നു.

നി​ർ​മി​ത ബു​ദ്ധി സാ​ങ്കേ​തി​ക​ത​യി​ലൂ​ടെ​യാ​ണ് റാ​സ​ല്‍ഖൈ​മ​യു​ടെ വ​ര്‍ത്ത​മാ​ന​വും ഭാ​വി​യും റാ​ക് പൊ​ലീ​സ് മീ​ഡി​യ ആ​ൻ​ഡ്​ പ​ബ്ലി​ക് റി​ലേ​ഷ​ന്‍സ് വ​കു​പ്പ് പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. വി​നോ​ദ മേ​ഖ​ല​യെ അ​ഭി​വൃ​ദ്ധി​പ്പെ​ടു​ത്തു​ന്ന പ​ദ്ധ​തി​ക​ള്‍ക്ക് മി​ക​ച്ച പി​ന്തു​ണ​യാ​ണ് യു.​എ.​ഇ സു​പ്രീം കൗ​ണ്‍സി​ല്‍ അം​ഗ​വും റാ​സ​ല്‍ഖൈ​മ ഭ​ര​ണാ​ധി​പ​നു​മാ​യ ശൈ​ഖ് സ​ഊ​ദ് ബി​ന്‍ സ​ഖ​ര്‍ ആ​ല്‍ ഖാ​സി​മി ന​ല്‍കി​വ​രു​ന്ന​തെ​ന്ന് പൊ​ലീ​സ് മേ​ധാ​വി അ​ലി അ​ബ്ദു​ല്ല അ​ല്‍വാ​ന്‍ അ​ല്‍ നു​ഐ​മി പ​റ​ഞ്ഞു.

2020ലും 2021​ലും ഗ​ള്‍ഫ് ടൂ​റി​സ ത​ല​സ്ഥാ​നം എ​ന്ന പ​ദ​വി അ​ല​ങ്ക​രി​ക്കാ​ന്‍ റാ​സ​ല്‍ഖൈ​മ​യെ പ്രാ​പ്ത​മാ​ക്കി​യ​തി​ന് പി​ന്നി​ല്‍ സു​ര​ക്ഷി​ത​വും സു​സ്ഥി​ര​വു​മാ​യ ടൂ​റി​സ അ​ന്ത​രീ​ക്ഷ​മാ​ണ്. ഈ ​വ​ര്‍ഷം ആ​ദ്യ പ​കു​തി​യി​ല്‍ 3,58,000 വി​നോ​ദ സ​ഞ്ചാ​രി​ക​ളാ​ണ് റാ​സ​ല്‍ഖൈ​മ​യി​ലെ​ത്തി​യ​തെ​ന്ന് റാ​ക് പൊ​ലീ​സ് ഓ​പ​റേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ബ്രി​ഗേ​ഡി​യ​ര്‍ താ​രീ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സെ​യ്ഫ് പ​റ​ഞ്ഞു. റാ​ക് ടൂ​റി​സം ഡെ​വ​ല​പ്മെ​ന്‍റ് അ​തോ​റി​റ്റി, ട്രാ​ന്‍സ്പോ​ര്‍ട്ട് അ​തോ​റി​റ്റി, സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍, പ​രി​സ്ഥി​തി വ​കു​പ്പ്, പു​രാ​വ​സ്തു വ​കു​പ്പ്, ശൈ​ഖ് സ​ഊ​ദ് ബി​ന്‍ സ​ഖ​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ തു​ട​ങ്ങി സ​ര്‍ക്കാ​ര്‍-​സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും മേ​ധാ​വി​ക​ളും ജീ​വ​ന​ക്കാ​രും സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RAK PoliceWorldRas Al KhaimahTourism Day
News Summary - Ras Al Khaimah Celebrated World Tourism Day
Next Story