വീട് സ്വന്തമാക്കുന്നവരുടെ ഇഷ്ട കേന്ദ്രമായി റാസല്‍ഖൈമ
text_fieldsറാസല്‍ഖൈമ: യു.എ.ഇയില്‍ വീട് സ്വന്തമാക്കുന്നവരുടെ ഇഷ്ട കേന്ദ്രമായി റാസല്‍ഖൈമ മാറുന്നു. ഈ മേഖലയില്‍ വന്‍ മുന്നേറ്റമാണ് റാസല്‍ഖൈമ നടത്തുന്നതെന്ന് അടിവരയിടുകയാണ് റാക് സ്റ്റാറ്റിസ്റ്റിക്സ് സെന്ററിന്റെ റിപ്പോര്‍ട്ട്. 2017ലെ 15.8 മില്യണ്‍ ദിര്‍ഹമില്‍ നിന്ന് 2024 മധ്യത്തോടെ വസ്തുവകകളുടെ വിറ്റുവരവ് കണക്ക് മൂല്യം 3.47 ബില്യണ്‍ ദിര്‍ഹമായാണ് ഉയര്‍ന്നത്. ദീര്‍ഘകാല താമസക്കാരും പുതു സംരംഭകരും നിക്ഷേപ കേന്ദ്രമായി റാസല്‍ഖൈമയെ കാണുന്നത് നേട്ടത്തിന് കാരണമാണ്.
ഈ മേഖലയിലെ റാസല്‍ഖൈമയിലെ വളര്‍ച്ച യഥാര്‍ഥവും ദീര്‍ഘകാലത്തേക്കുള്ള മാറ്റമായും കാണണമെന്ന് മേജര്‍ ഡെവലപ്പേഴ്സ് സി.ഇ.ഒ ആന്‍ഡ്രി ഷരപെനാക് പറയുന്നു. ആകര്‍ഷകമായ മൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതാണ് മറ്റിടങ്ങളില്‍ നിന്ന് റാസല്‍ഖൈമയെ വ്യത്യസ്തമാക്കുന്നത്. കടല്‍ തീര പ്രവേശനം, പര്‍വ്വത കാഴ്ചകള്‍, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവ റാസല്‍ഖൈമയെ പ്രിയങ്കരമാക്കുന്ന ഘടകങ്ങളാണ്. അടിക്കടി വര്‍ധിക്കുന്ന വാടക നിരക്കും ശാന്തവും കുടുംബ സൗഹൃദപരവുമായ ജീവിതം സാധ്യമാകുന്നതും റാസല്‍ഖൈമയുടെ നേട്ടത്തിന് പിന്നിലെ ഘടകങ്ങളാണ്.
സ്ഥിര വരുമാനവും ദീര്‍ഘകാല താമസക്കാര്‍ക്കും ബാങ്കുകള്‍ നല്കുന്ന പ്രോല്‍സാഹനവും എമിറേറ്റിന് നേട്ടമാണ്. സ്കൂളുകള്‍, ആരോഗ്യ പരിപാലനം, ഹോസ്പിറ്റാലിറ്റി, ഗതാഗതം എന്നിവയില്‍ തുടര്‍ച്ചയായുള്ള നിക്ഷേപവും വന്‍കിട നഗരാസൂത്രണ പദ്ധതികളും മുഴുസമയവും സ്വസ്ഥ ജീവിതത്തിന് അനുയോജ്യമായതും ആകര്‍ഷകവുമായ സ്ഥലമായി റാസല്‍ഖൈമ അടയാളപ്പെടുത്തപ്പെട്ടതും വരും നാളുകളിലും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ദ്രുത വളര്‍ച്ച രേഖപ്പെടുത്തുമെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

