Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റാസൽഖൈമയിലെ ബീച്ചുകൾ താൽക്കാലികമായി അടച്ചു
text_fieldsbookmark_border
റാസൽഖൈമ: പൊതുസുരക്ഷ മുൻനിർത്തി റാസൽഖൈമയിലെ എല്ലാ പൊതു ബീച്ചുകളും അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ താൽക്കാലികമായി അടച്ചതായി അധികൃതർ അറിയിച്ചു. റാസൽഖൈമ പബ്ലിക് സർവീസസ് ഡിപാർട്മെന്‍റും റാസൽഖൈമ പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സും സംയുക്തമായാണ് ഈ സുരക്ഷാ മുൻകരുതൽ പ്രഖ്യാപിച്ചത്.
തീരദേശ മേഖലകളിലേക്ക് പോകരുതെന്നും താമസക്കാരും സന്ദർശകരും ഔദ്യോഗിക സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. ഔദ്യോഗിക സമൂഹമാധ്യമ പേജുകൾ വഴിയാണ് നിർദേശം പുറപ്പെടുവിച്ചത്.
ബീച്ചുകൾ എപ്പോൾ തുറക്കുമെന്ന് തീയതി പ്രഖ്യാപിച്ചിട്ടില്ല. കാലാവസ്ഥയും സാഹചര്യങ്ങളും വിലയിരുത്തിയ ശേഷം ഇതുസംബന്ധിച്ച തുടർന്നുള്ള വിവരങ്ങൾ ഔദ്യോഗിക ചാനലുകൾ വഴി അറിയിക്കും. ഈ താൽക്കാലിക അടച്ചുപൂട്ടൽ കാലയളവിൽ പൊതുജനങ്ങൾ നൽകുന്ന സഹകരണത്തിനും പിന്തുണക്കും അധികൃതർ നന്ദി രേഖപ്പെടുത്തി.
Next Story

