റാസല്‍ഖൈമയില്‍ പൊതുവിടങ്ങളില്‍ ബാര്‍ബിക്യുവിന് നിരോധനം
text_fieldsറാസല്‍ഖൈമ: അജ്മാന്‍ പിന്നാലെ പൊതുസ്ഥലങ്ങളില്‍ തീയിടുന്നതും ബാര്‍ബിക്യു ചെയ്യുന്നതും അനുവദനീയമല്ലെന്ന് റാക് മുനിസിപ്പാലിറ്റി വൃത്തങ്ങള്‍ അറിയിച്ചു. ഇതിനായി പ്രത്യേകം നിശ്ചയിച്ച സ്ഥലങ്ങള്‍ മാത്രം ഉപയോഗപ്പെടുത്തണം.
ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ കാലയളവില്‍ റാസല്‍ഖൈമയില്‍ 5,537 പാരിസ്ഥിതിക ലംഘനങ്ങള്‍ കണ്ടെത്തിയതായും അധികൃതര്‍ പറഞ്ഞു.
ട്രാഫിക് താരിഫ് കാര്‍ഡില്ലാതെ ടോള്‍ ഗേറ്റ് കടന്നത് 2,041, പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ ഉപേക്ഷിച്ചത് 1,134, പൊതു ക്രമീകരണ ലംഘനങ്ങള്‍ 1,078 എന്നിങ്ങനെയാണ് നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നിയമലംഘനം നടത്തിയവര്‍ക്കെതിരെ പിഴയുള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ സ്വീകരിച്ചു.
നേരത്തെ അജ്മാനിലെ പാർക്കുകളിലും ബീച്ചുകളിലും ബാർബിക്യൂ, ഷീഷ എന്നിവക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. അജ്മാന്‍ നഗരസഭയാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് പിഴയീടാക്കുമെന്ന് നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി വകുപ്പ് വ്യക്തമാക്കി.
ബീച്ചുകളും പാര്‍ക്കുകളും വിശ്രമിക്കാനും ശുദ്ധമായ അന്തരീക്ഷവും ആരോഗ്യവും തേടാനുള്ള ഏറ്റവും പ്രധാനപ്പെട്ട ഇടങ്ങളാണെന്നും ഇതിനു ഭംഗം വരുത്തരുതെന്നും അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

