2030 ഓടെ റാസല്‍ഖൈമ മൂന്നര ദശലക്ഷം സന്ദര്‍ശകരെ സ്വീകരിക്കും
text_fieldsറാസല്‍ഖൈമയില്‍ നടന്ന ടൂറിസം എക്സലന്‍സ് അവാര്‍ഡ് വിതരണ ചടങ്ങില്‍ റാക് ടൂറിസം ഡെവലപ്പ്മെന്റ് അതോറിറ്റി സി.ഇ.ഒ റാക്കി ഫിലിപ്സ് സംസാരിക്കുന്നു
റാസല്‍ഖൈമ: 2030 ഓടെ മൂന്നര ദശലക്ഷം വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ റാസല്‍ഖൈമ ലക്ഷ്യമിടുന്നതായി റാക് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി (റാക് ടി.ഡി.എ) സി.ഇ.ഒ റാക്കി ഫിലിപ്സ്. അല്‍ മര്‍ജാന്‍ മൊവന്പിക്ക് റിസോര്‍ട്ടില്‍ ടൂറിസം എക്സലന്‍സ് അവാര്‍ഡ് വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിക്ഷേപങ്ങള്‍, ഭാവി വികസന പദ്ധതികള്‍, സുസ്ഥിരത എന്നിവയാല്‍ നയിക്കപ്പെടുന്നതാണ് എമിറേറ്റിന്റെ വിനോദ മേഖല. ടൂറിസ്റ്റുകളെ എമിറേറ്റിന്റെ ആജീവനാന്ത അംബാസഡര്‍മാരാക്കി മാറ്റുന്നതാണ് റാസല്‍ഖൈമയിലെ താമസ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍.
ടൂറിസത്തിന്റെ പ്രധാന സ്തംഭങ്ങളായ ആതിഥ്യം, നേതൃത്വം, നവീകരണം, സാമൂഹിക ഇടപെടല്‍ തുടങ്ങിയവയിലെ മികവ് ആഘോഷിക്കുന്നതിനായുള്ള വേദിയായി ടൂറിസം എക്സലന്‍സ് അവാര്‍ഡ് വിതരണ ചടങ്ങ് മാറിയെന്നും റാക്കി ഫിലിപ്പ്സ് അഭിപ്രായപ്പെട്ടു. കോര്പറേറ്റ്സ് ഹോസ്പിറ്റാലിറ്റി എക്സലന്‍സ്, ഇന്‍ഡിവ്യൂജല്‍ ഇന്നോവേഷന്‍, കുലിനറി ആര്‍ടിസ്ട്രി, ഹോസ്പിറ്റാലിറ്റി ലീഡര്ഷിപ്, കമ്യൂണിറ്റി ഇന്‍വോള്‍വ്മെന്റ്, എന്വയൺമെന്റല് റസ്പോണ്‍സിബിലിറ്റി തുടങ്ങിയ ആറ് വൈവിധ്യ വിഭാഗങ്ങളിലാണ് എക്സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

