റാസല്‍ഖൈമയില്‍ നാളെ മെഗാ മെഡിക്കല്‍ ക്യാമ്പ്
text_fieldsറാസല്‍ഖൈമ: 3000ത്തോളം പേര്‍ക്കുള്ള പരിശോധന സൗകര്യങ്ങളോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ ് റാക് ഇന്ത്യന്‍ സ്കൂളില്‍ വെള്ളിയാഴ്ച്ച രാവിലെ 8.30ന് തുടങ്ങുമെന്ന് റാക് ഇന്ത്യന്‍ അസോസ ിയേഷന് പ്രസിഡൻറ് ഡോ. റജി ജേക്കബ്, പ്രോഗ്രാം ചെയര്മാന് എസ്.എ. സലീം എന്നിവര്‍ അറിയിച്ചു.
ആരോഗ്യ മന്ത്രാലയത്തിെൻറയും ഗള്‍ഫ് ഫാര്മസ്യൂട്ടിക്കല്സിെൻറയും സഹകരണത്തോടെ റാക് ഇന്ത്യന്‍ അസോസിയേഷനും യൂനിയന്‍ മെഡിക്കല്‍ ആൻറ് ദന്തല്‍ സെന്ററും സംയുക്തമായി ഒരുക്കുന്ന ക്യാമ്പ് 50ഓളം വിദഗ്ധ ഡോക്ടര്‍മാര്‍ നയിക്കും. പ്രമേഹം, കൊളസ്ട്രോള്‍, ഇ.സി.ജി, അള്‍ട്രാ സൗണ്ട് സ്കാനിംഗ്, എക്കോ തുടങ്ങിയ ടെസ്റ്റുകള്‍ക്കുള്ള സൗകര്യവും സൗജന്യ മരുന്നുകളും നല്‍കും.
കേരള സമാജം, കെ.എം.സി.സി, ഇന്‍കാസ്, യുവകലാസാഹിതി, റാക്റ്റ, സേവനം സെന്റര്‍, ബുഖാരി സെന്റര്‍, സല്‍മാനുല്‍ ഫാരിസി, വേള്‍ഡ് മലയാളി കൗണ്‍സില്‍, റാക്മ, എമിറ്റേസ് ഇന്ത്യ ഫെറ്റേര്‍ണിറ്റി ഫോറം, സര്‍വീസ് തുടങ്ങിയ കൂട്ടായ്മകളും പാരാ മെഡിക്കല്‍ ജീവനക്കാരും പങ്കാളികളാകും. വൈകുന്നേരം ആറ് വരെ തുടരുന്ന ക്യാമ്പിലേക്ക് തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ നിന്ന് വാഹന സൗകര്യമുണ്ടാകുമെന്ന് അസോ. ജന.സെക്രട്ടറി ജന.സെക്രട്ടറി ഗോപകുമാര്‍ പറഞ്ഞു. ഫോണ്‍: 055 3448873.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.