Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇന്ന് യു.എ.ഇ ആകാശത്ത്...

ഇന്ന് യു.എ.ഇ ആകാശത്ത് അപൂർവ ദൃശ്യവിരുന്ന്; സ്ട്രോബെറി മൈക്രോമൂണും ആഗോള ഉൽക്കാദിനവും ഒന്നിക്കുന്നു

text_fields
bookmark_border
ഇന്ന് യു.എ.ഇ ആകാശത്ത് അപൂർവ ദൃശ്യവിരുന്ന്; സ്ട്രോബെറി മൈക്രോമൂണും ആഗോള ഉൽക്കാദിനവും ഒന്നിക്കുന്നു
cancel

ദുബൈ: ആകാശവിസ്മയങ്ങളെ സ്നേഹിക്കുന്നവർക്കായി ഇന്ന് യു.എ.ഇ ആകാശത്ത് അപൂർവമായൊരു ദൃശ്യവിരുന്ന് ഒരുങ്ങുന്നു. ആഗോള ഉൽക്കാ ദിനത്തോടൊപ്പം ഈ വർഷത്തെ ഏറ്റവും ചെറിയ പൂർണചന്ദ്രനായ 'സ്ട്രോബെറി മൈക്രോമൂൺ' കൂടി ചൊവ്വാഴ്ച ദൃശ്യമാകുമെന്ന് ദുബൈ അസ്‌ട്രോണമി ഗ്രൂപ് അറിയിച്ചു. ചന്ദ്രൻ ഭൂമിയിൽനിന്ന് ഏറ്റവും അകലെ എത്തുന്ന പ്രതിഭാസമായതിനാൽ സാധാരണയേക്കാൾ അല്പം ചെറുതായും പ്രകാശം കുറവായുമായിരിക്കും ഇത് കാണപ്പെടുക. യു.എ.ഇയിൽ ചൊവ്വാഴ്ച വൈകുന്നേരം 7.49ന് ഉദിക്കുന്ന ഈ ചന്ദ്രനെ നഗ്നനേത്രങ്ങൾ കൊണ്ട് തന്നെ വ്യക്തമായി കാണാൻ സാധിക്കും.

അതേസമയം, ആഗോള ഉൽക്കാ ദിനത്തോട് അനുബന്ധിച്ച് പൊതുജനങ്ങൾക്കിടയിലുള്ള ആശങ്കകൾക്ക് ശാസ്ത്രജ്ഞർ വ്യക്തത നൽകിയിട്ടുണ്ട്. നിലവിൽ ഭൂമിക്ക് ഭീഷണിയാകുന്ന രീതിയിൽ ഒരുവിധ ഉൽക്കകളും ഭൂമിയുടെ ദിശയിൽ വരുന്നില്ലെന്നും, മൈക്രോമൂൺ കാരണം ഭൂകമ്പമോ മറ്റ് പ്രകൃതിക്ഷോഭങ്ങളോ ഉണ്ടാകില്ലെന്നും അധികൃതർ പറഞ്ഞു. വടക്കേ അമേരിക്കയിലെ പരമ്പരാഗത വിളവെടുപ്പ് കാലവുമായി ബന്ധപ്പെട്ടാണ് ‘സ്ട്രോബെറി മൂൺ’ എന്ന പേര് വന്നതെന്നും ചന്ദ്രന്‍റെ നിറം ചുവപ്പായി മാറില്ലെന്നും ദുബൈ അസ്‌ട്രോണമി ഗ്രൂപ് വ്യക്തമാക്കി.

ഈ രണ്ട് പ്രതിഭാസങ്ങളെയും കുറിച്ച് പൊതുജനങ്ങൾക്ക് അറിവ് നൽകുന്നതിനായി ദുബൈ അസ്‌ട്രോണമി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച വൈകുന്നേരം ഏഴുമണി മുതൽ 10 മണി വരെ ദുബൈ സസ്റ്റൈനബിൾ സിറ്റിയിലെ 'സീ ഇൻസ്റ്റിറ്റ്യൂട്ടിൽ' പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നുണ്ട്. യഥാർഥ ഉൽക്കാശിലകളുടെ പ്രദർശനം, അത്യാധുനിക ടെലിസ്‌കോപ്പിലൂടെയുള്ള ഗ്രഹനിരീക്ഷണം, പ്ലാനറ്റേറിയം ഷോ എന്നിവ ഉൾപ്പെടുന്ന ഈ പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsmoonGulf NewsUAE
News Summary - Rare visual feast in UAE skies today; Strawberry Micromoon and Global Meteor Day coincide
Next Story